മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. നൂറു കോടി ക്ലബില്‍ എത്തിയ രണ്ടാമത്തെ മാത്രം മലയാള ചിത്രമായ ലൂസിഫര്‍ ആയിരുന്നു പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രം. മാസ്സ് ചിത്രമായിരുന്ന ലൂസിഫറില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ഒരുക്കി കൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നത്. ഏതായാലും ഈ ഫാമിലി കോമഡി ചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകരെ രസിപ്പിച്ചതിനു പിന്നാലേ ഒരു അടിപൊളി ടീസര്‍ കൂടി പുറത്തു വന്നിരുന്നു. ഒരു പക്കാ ഫണ്‍ റൈഡ് ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ടീസര്‍ തന്നത്. അതിന് പിന്നാലെ ചിരിവിരുന്നിന് കൂടുതൽ ആകാംക്ഷയേകി ചിത്രത്തിന്റെ തകർപ്പൻ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ചിത്രത്തിലെ മനോഹരമായ ആദ്യഗാനവും പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകരുടെ ഇഷ്ടഗാനമായി തീർന്നിരിക്കുകയാണ്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പറയാതെ വന്നെൻ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ലാലേട്ടന് വേണ്ടി എം ജി ശ്രീകുമാർ വീണ്ടും പാടുന്നുവെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്‌മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇത് ഒരു കുഞ്ഞു പാവം സിനിമയാണെന്നാണ് പൃഥ്വിയും സംഗീത സംവിധായകൻ ദീപക് ദേവും തമ്മിലുള്ള ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞിരിക്കുന്നത്. മോഹൻലാൽ നായകനും പൃഥ്വിരാജ് സംവിധായകനും ആശീർവാദ് നിർമ്മിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞു സിനിമയെന്ന് തമാശരൂപേണ ദീപക് ദേവും പറയുന്നുണ്ട്.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഏതായാലും പ്രേക്ഷകര്‍ ഇന്ന് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി മാറി കഴിഞ്ഞു. ഇതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആയിരിക്കും ആ ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…