Categories: MalayalamNews

“ബ്രോ ഡാഡി ഒരു കുഞ്ഞു പാവം സിനിമയാണ്” പൃഥ്വിരാജ്; വീഡിയോ

മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. നൂറു കോടി ക്ലബില്‍ എത്തിയ രണ്ടാമത്തെ മാത്രം മലയാള ചിത്രമായ ലൂസിഫര്‍ ആയിരുന്നു പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രം. മാസ്സ് ചിത്രമായിരുന്ന ലൂസിഫറില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ഒരുക്കി കൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നത്. ഏതായാലും ഈ ഫാമിലി കോമഡി ചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകരെ രസിപ്പിച്ചതിനു പിന്നാലേ ഒരു അടിപൊളി ടീസര്‍ കൂടി പുറത്തു വന്നിരുന്നു. ഒരു പക്കാ ഫണ്‍ റൈഡ് ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ടീസര്‍ തന്നത്. അതിന് പിന്നാലെ ചിരിവിരുന്നിന് കൂടുതൽ ആകാംക്ഷയേകി ചിത്രത്തിന്റെ തകർപ്പൻ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിലെ മനോഹരമായ ആദ്യഗാനവും പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകരുടെ ഇഷ്ടഗാനമായി തീർന്നിരിക്കുകയാണ്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പറയാതെ വന്നെൻ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ലാലേട്ടന് വേണ്ടി എം ജി ശ്രീകുമാർ വീണ്ടും പാടുന്നുവെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്‌മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇത് ഒരു കുഞ്ഞു പാവം സിനിമയാണെന്നാണ് പൃഥ്വിയും സംഗീത സംവിധായകൻ ദീപക് ദേവും തമ്മിലുള്ള ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞിരിക്കുന്നത്. മോഹൻലാൽ നായകനും പൃഥ്വിരാജ് സംവിധായകനും ആശീർവാദ് നിർമ്മിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞു സിനിമയെന്ന് തമാശരൂപേണ ദീപക് ദേവും പറയുന്നുണ്ട്.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 26നാണ് പുറത്തിറങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ജോണ്‍ കാറ്റാടി, ഈശോ കാറ്റാടി എന്ന് പേരുള്ള അച്ഛനും മകനും ആയാണ് ഇതില്‍ ഇവര്‍ അഭിനയിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിച്ചത് അഭിനന്ദം രാമാനുജനുമാണ്.

മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഏതായാലും പ്രേക്ഷകര്‍ ഇന്ന് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി മാറി കഴിഞ്ഞു. ഇതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആയിരിക്കും ആ ചിത്രം.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago