കണ്ണു നിറഞ്ഞ്, ചെളി പുരണ്ട്, അതിജീവനത്തിനായുള്ള ദയനീയ നോട്ടവുമായി നജീബ്; ‘ആടുജീവിതം’ സിനിമയിലെ പുതിയ ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

സിനിമാപ്രേമികൾ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലസി ഒരുക്കുന്ന ചിത്രം വർഷങ്ങളുടെ കഠിനമായ അദ്ധ്വാനത്തിന് ശേഷമാണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുന്നത്. ചിത്രത്തിനു വേണ്ടി പൃഥ്വിരാജ് വളരെ കഠിനമായ പരിശ്രമങ്ങൾ ആയിരുന്നു നടത്തിയതെന്ന് നേരത്തെ തന്നെ ബ്ലസി വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പുറത്തു വന്ന പോസ്റ്ററുകളിലെല്ലാം ഇത് വ്യക്തമാകുന്നുമുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പുറത്തു വിട്ട ആടുജീവിതത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അത് വ്യക്തമാക്കുന്നതാണ്.

പുതിയ പോസ്റ്റർ നജീബ് മരുഭൂമിയിൽ അനുഭവിച്ചതിന്റെ തീവ്രത വ്യക്തമാക്കുന്ന തരത്തിലാണ്. നജീബ് ഗൾഫിൽ നേരിട്ടതിന്റെ മുഴുവൻ യാതനകളും ഈ പോസ്റ്ററിൽ വ്യക്തമാകുന്നെന്നാണ് കമന്റ് ബോക്സുകൾ പറയുന്നത്. ‘ഓരോ തുരങ്കത്തിന്റെയും അവസാനം ഒരു വെളിച്ചമുണ്ട്. പ്രതീക്ഷയുടെ അസാധാരണമായ കഥ ഈ ഏപ്രിൽ 10ന് തിയറ്ററുകളിൽ കാണുക’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്. ലോകനിലവാരത്തിലാണ് ഈ പൃഥ്വിരാജ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും ആടുജീവിതം എന്നാണ് പ്രതീക്ഷിക്കുന്നത്.

2018 ഫെബ്രുവരിയിൽ പത്തനംതിട്ടയിൽ ആയിരുന്നു ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം നടന്നത്. അതേവര്‍ഷവും പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് മാസത്തിലേറെ സിനിമാസംഘം ജോർദാനിൽ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

7 days ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago