കോളേജ് പിള്ളാർക്ക് മുന്നിൽ ജനഗണമനയിലെ മാസ് ഡയലോഗുമായി പൃഥ്വിരാജ്; ആർത്തു വിളിച്ച് കാമ്പസ്

പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളേജിൽ എത്തിയ പൃഥ്വിരാജിനും സംഘത്തിനും വമ്പൻ വരവേൽപ്പ് നൽകി കാമ്പസ്. കൊച്ചി ജയിൻ യൂണിവേഴ്സിറ്റിയിലാണ് പൃഥ്വിരാജ് സുകുമാരൻ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ഡിജോ ജോസ് ആന്റണി എന്നിവർ എത്തിയത്. ചടങ്ങിൽ വെച്ച് സിനിമയുടെ ട്രയിലർ റിലീസ് തീയതി പൃഥ്വിരാജ് പ്രഖ്യാപിച്ചു. ഇന്റർ കൊളീജിയറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് പൃഥ്വിയും സംഘവും കാമ്പസിൽ എത്തിയത്. എന്റർടയിൻമെന്റ് എന്നതിനൊപ്പം ഒരു പവർഫുൾ സിനിമ കൂടിയാണ് ജനഗണമന എന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമ ഏപ്രിൽ 28 ആം തിയതി റിലീസ് ആകുമെന്ന് പൃഥ്വിരാജ് അറിയിച്ചു. മാർച്ച് മുപ്പതാം തിയതി വൈകുന്നേരം ആറുമണിക്ക് സിനിമയുടെ ട്രയിലർ എത്തുമെന്നും പൃഥ്വിരാജ് അറിയിച്ചു. കാമ്പസിൽ എത്തിയ പൃഥ്വിരാജിനോട് ടീസറിൽ ഹിറ്റ് ആയ ഡയലോഗ് പറയാൻ കുട്ടികൾ ആവശ്യപ്പെട്ടു. തുടർന്ന്, ‘ഗാന്ധിയെ കൊന്നതിന് രണ്ടുപക്ഷമുള്ള നാടാണിത് സാറേ’ എന്ന ഡയലോഗ് പറഞ്ഞ പൃഥ്വിരാജ് ട്രയിലർ റിലീസ് ആയിരുന്നെങ്കിൽ കൂടുതൽ ഡയലോഗുകൾ പറയാമായിരുന്നു എന്നും പറഞ്ഞു.

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘ജനഗണമന’യ്ക്കുണ്ട്. പൃഥ്വിരാജിന്റെ നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ക്വീൻ എന്ന ചിത്രത്തിനു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജനഗണമന. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ 2021 ജനുവരി 26ന് ആയിരുന്നു റിലീസ് ചെയ്തത്. ഇതിനകം നാലു മില്യണിൽ അധികം ആളുകളാണ് ഈ ടീസർ കണ്ടത്. ടീസറിൽ കൈയിൽ വിലങ്ങ് അണിഞ്ഞ കുറ്റവാളിയായി പൃഥ്വിരാജും പൊലീസുകാരനായി സുരാജ് വെഞ്ഞാറമൂടും ആണ് പ്രത്യക്ഷപ്പെടുന്നത്. തെളിവുകളെല്ലാം നിനക്കെതിരാണെന്ന് സുരാജ് വെഞ്ഞാറമൂടിന്റെ പൊലീസ് കഥാപാത്രം പറയുമ്പോൾ ‘ഞാൻ ഊരിപ്പോരും’ എന്ന മറുപടിയാണ് പൃഥ്വിരാജിന്റെ കഥാപാത്രം നൽകുന്നത്. കുറ്റം രാജ്യദ്രോഹമാണെന്നും ഒരു പഴുതു പോലും ഉണ്ടാകില്ലെന്നും പൊലീസ് പറയുമ്പോൾ, ‘അതല്ലേ പറഞ്ഞത്, ഊരിപ്പോരും’ എന്ന മറുപടിയാണ് പൃഥ്വിരാജിന്റെ കുറ്റവാളിയായ കഥാപാത്രം നൽകുന്നത്. ‘സത്യം ഒന്നേയുള്ളൂ അത് ജയിക്കും, അതേ ജയിക്കൂ’ എന്ന് പറയുന്ന പോലീസുകാരന്റെ മുഖത്ത് നോക്കി പൃഥ്വിരാജിന്റെ കഥാപാത്രം ‘ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാണ് സാറേ ഇത്’ എന്നാണ് മറുപടിയായി പറയുന്നത്. ഈ ഡയലോഗ് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയി മാറുകയും ചെയ്തിരുന്നു. കുറ്റവാളിയായ പൃഥ്വിരാജ് കഥാപാത്രത്തെ പൊലീസ് മർദ്ദിക്കുന്നത് കാണിച്ചാണ് ടീസർ അവസാനിച്ചത്. മുപ്പതാം തീയതി റിലീസ് ചെയ്യാനിരിക്കുന്ന ട്രയിലറിൽ എന്തായിരിക്കും ഉള്ളതെന്ന ആകാംക്ഷയിലാണ് ആരാധകർ.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്‌സ് ബിജോയ്. പൊലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് ‘മനസ്സാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല’ എന്ന മഹാത്മ ഗാന്ധിയുടെ വാചകം പങ്കുവെച്ച് കൊണ്ടായിരുന്നു ചിത്രത്തിന്റെ റിലീസ് ഡേറ്റ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ഒരു കുറ്റവാളിയും പൊലീസുകാരനും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ശ്രീദിവ്യ, ധ്രുവൻ, ഷാരി, ഷമ്മി തിലകൻ, രാജ കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago