ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. അങ്ങനെ പൃഥ്വിയും കൂട്ടരും ജോർദാനിൽ തന്നെ തങ്ങുകയാണ്. താരത്തെ കാണുവാൻ സാധിക്കാത്തതിന്റെ നൊമ്പരങ്ങൾ പങ്കുവെച്ചുകൊണ്ട് സുപ്രിയ എത്തിയിരുന്നു.
ഇന്ന് ഒമ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഇൻസ്റ്റഗ്രാമിലൂടെ ഒരു കുറിപ്പ് അയച്ചു കൊണ്ടാണ് സുപ്രിയ പൃഥ്വിരാജിന് വിവാഹവാർഷിക മംഗളങ്ങൾ അറിയിക്കുന്നത്. ” 9 വർഷത്തിനിടെ നമ്മൾ ആദ്യമായിട്ടാണ് ഇങ്ങനെ അകന്നിരിക്കുന്നത്. പക്ഷേ നമുക്ക് എന്ത് ചെയ്യാനാവും. വേഗം തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു.” ഇങ്ങനെയാണ് സുപ്രിയ കുറിച്ചത്. അകലെയാണെങ്കിലും ജീവിതത്തിലെന്നും ഒരുമിച്ചുണ്ടാകുമെന്ന് പൃഥ്വിരാജും കുറിച്ചു. നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്. ഒരു അഭിമുഖത്തിന് ഭാഗമായി പൃഥ്വിരാജിനെ പരിചയപ്പെട്ട സുപ്രിയ വിവാഹിതയാകുന്നത് 2011ലായിരുന്നു. പിന്നീട് ആ അടുപ്പം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവർക്കും അഞ്ചു വയസ്സായ അലംകൃത എന്ന മകളാണുള്ളത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…