Prithviraj Talks About Mammootty
ഡ്രൈവിംഗ് ലൈസൻസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾക്കിടയിലാണ് മമ്മൂക്കയെ കുറിച്ച് പൃഥ്വിരാജ് മനസ്സ് തുറന്നത്. മോഹൻലാൽ, സൂര്യ,വിജയ് എന്നിവരെ കുറിച്ചെല്ലാം പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ചെറുപ്പകാലം മുതലേ മമ്മുക്കയേയും ലാലേട്ടനേയും ഒരുപാട് തവണ കണ്ടിട്ടുണ്ട്. കുടുംബ പരമായി അമ്മയുടെ ഫാമിലിയും ലാലേട്ടന്റെ ഫാമിലിയും ആണ് അടുപ്പമുള്ളതെങ്കിലും ഞാൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ള മറ്റൊരു നടന്റെ വീട് മമ്മുക്കയുടേതാണ്. 1980 കളിൽ തന്നെ മലയാളത്തിലെ ഏറ്റവും നല്ല വാഹനങ്ങൾ ഉള്ള, സ്റ്റൈൽ ഫോളോ ചെയ്തിരുന്ന സൂപ്പർ സ്റ്റാർ മമ്മുക്കയാണ്. ഇന്നും അതിനൊരു മാറ്റവുമില്ല. മമ്മൂക്കയെ പോലെ ഇത്ര ജെനുവിൻ ആയ മനുഷ്യൻ വളരെ കുറവായിരിക്കും. ദേഷ്യം വന്നാൽ ചീത്ത വിളിക്കും. എന്നാൽ അതുപോലെ സ്നേഹം തോന്നിയാൽ സ്വന്തം കൈ കൊണ്ട് നമ്മുക്ക് ഭക്ഷണം വിളമ്പി തരുന്ന ഒരാളാണ് അദ്ദേഹം. ഒരുപാട് രാജ്യങ്ങൾ കണ്ടിട്ടുള്ള, വലിയ വിദ്യാഭ്യാസം ഉള്ള ആളാണ് എങ്കിലും ഇന്നും അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു മലയാളി ഗ്രാമീണനുണ്ട്. മമ്മുക്ക ലോകത്തെ മികച്ച നടന്മാരിൽ ഒരാളാണ്. എല്ലാവരേയും പോലെ അദ്ദേഹത്തെ വെച്ചും ഒരു സിനിമ ചെയ്യാൻ താല്പര്യമുണ്ട്. അതിന്റെ ഒരു ചിന്ത മനസ്സിലുണ്ട്. അത് നന്നായി വന്നാൽ അദ്ദേഹത്തെ സമീപിക്കും. മമ്മൂട്ടി എന്ന നടന്റെ അധ്വാനവും പാഷനും ഏതു ഫീൽഡിൽ ഉള്ളവർക്കും ഒരു പ്രചോദനമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…