കാശ്മീർ പശ്ചാത്തലമാക്കി പൃഥ്വിരാജിന്റെ ബോളിവുഡ് ത്രില്ലർ; നായിക കാജോൾ; നിർമ്മാണം കരൺ ജോഹർ

മലയാളികളുടെ പ്രിയ നായകനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നു. കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് സുന്ദരി കാജോളാണ് പൃഥ്വിരാജിൻറെ നായികയാകുന്നത്. സൈഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരികയാണ്. കയോസ് ഇറാനി സംവിധാനം നിർവഹിക്കുന്ന ചിത്രം കാശ്മീർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഇമോഷണൽ ത്രില്ലറാണ്. തീവ്രവാദവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

പൃഥ്വിരാജ്, കാജോൾ, ഇബ്രാഹിം എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ചുറ്റിയാണ് കഥ പുരോഗമിക്കുക. പൃഥ്വിരാജിന്റെ ജോഡിയായി കാജോൾ എത്തും. ഇബ്രാഹിമിന്റെ റോളിനെ കുറിച്ചുള്ള കാര്യങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഡിസംബറിൽ ചിത്രത്തിന്റെ ആക്റ്റിംഗ് വർക്‌ഷോപ്പും തിരക്കഥ ചർച്ചകളും നടക്കും. ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇബ്രാഹിം തന്റെ കഥാപാത്രത്തിനായി ഇതിനകം ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നാണ് അറിയുന്നത്.

അതേ സമയം പൃഥ്വിരാജ് സുകുമാരൻ തന്റെ പുതിയ ചിത്രമായ ഗോൾഡിൻറെ റിലീസിന് ഒരുങ്ങുകയാണ്. അൽഫോൻസ് പുത്രേൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഡിസംബർ ഒന്നിനാണ് തീയറ്ററുകളിൽ എത്തുന്നത്. ഷാജി കൈലാസ് കടുവക്ക് ശേഷം ഒരുക്കുന്ന കാപ്പയാണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രം. കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പ്രഭാസ് ചിത്രം സലാറിലും പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ലാലേട്ടനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണവും ഉടൻ ആരംഭിക്കും.

ബോളിവുഡിലും പൃഥ്വിരാജ് നിർമ്മാണരംഗത്തേക്ക് കടന്നു വരികയാണ്. 2019ൽ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കായ സെൽഫിയിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡ് സിനിമ നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. കരൺ ജോഹറിന്റെ കൂടെ പൃഥ്വിരാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് നായകന്മാരാകുന്നത്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ പൃഥ്വിരാജിന്റെ നായികയായത് റാണി മുഖർജിയായിരുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago