Categories: Malayalam

‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ ദുൽഖറിന്റെ പിറന്നാൾ ആഘോഷിച്ച് പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും കുടുംബങ്ങൾ

യുവതാരം ദുൽഖർ സൽമാന്റെ പിറന്നാൾ ആഘോഷിക്കുകയാണ് മലയാളികൾ. താരത്തിന് ആശംസകളുമായി നിരവധി വ്യക്തികൾ എത്തിയിട്ടുണ്ട്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് ദുൽഖറിനൊപ്പം കേക്ക് പങ്കു വയ്ക്കുന്ന ചിത്രം പങ്കു വച്ച് കുറിച്ചത്. പൃഥ്വിരാജും സുപ്രിയയും ഒരുമിച്ചാണ് ദുൽഖറിന് ആശംസകൾ നേർന്നത്. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന കുടുംബചിത്രം പങ്കു വച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്.

സിനിമാ ഇൻഡസ്ട്രിയിലെ ദുൽഖറിന്റെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയയും. കഴിഞ്ഞദിവസം മമ്മൂട്ടിയുടെ പുതിയ വീട് സന്ദർശിക്കാനെത്തിയ പൃഥ്വിരാജിന്റെ ചിത്രം വൈറലായിരുന്നു. ഇതുകൂടാതെ പൃഥ്വിരാജും ദുൽഖർ സൽമാനും തങ്ങളുടെ ആഡംബര കാറിൽ നടത്തിയ ഡ്രൈവിംഗ് വീഡിയോയും ഏറെ വൈറലായിരുന്നു. ദുൽഖർ സൽമാന് ഇന്ന് 34 വയസ്സ് തികയുകയാണ്. കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താരത്തിന്റെ പിറന്നാൾ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago