Categories: ActorCelebrities

അച്ചായന്‍ ലുക്കിൽ മുണ്ടും ജുബ്ബയുമായി പൃഥ്വിരാജ്, വൈറലായി വീഡിയോ

കുടുംബപ്രേക്ഷകരുടെയും അതെ പോലെ തന്നെ  യുവസിനിമാ പ്രേക്ഷകരുടെയും പ്രിയങ്കരനായ താരമാണ്  പൃഥ്വിരാജ്.നിലവിൽ ഇപ്പോൾ ഏറ്റവും പുതിയ സിനിമ ‘കടുവ’യുടെ ഷൂട്ടിംങ് കോട്ടയത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അതും മായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വെള്ള മുണ്ടും ജുബ്ബയുമുടുത്ത് ഒരു ചായ കപ്പും പിടിച്ച്‌ ക്യാരവനില്‍ നിന്ന് ഇറങ്ങി നടന്ന് പോകുന്ന പൃഥ്വിരാജിന്റെ ‘മാസ്സ് വിഡിയോ’യാണ് സോഷ്യൽ മീഡിയയിൽ  വൈറലാകുന്നത്.

താരത്തിൻെറ ഭാര്യ സുപ്രിയയാണ് ഈ  വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. കടുവ ചിത്രീകരണം ആരംഭിച്ചു എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾ കൊണ്ട്  ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.അതെ പോലെ തന്നെ നിരവധി ആരാധകർ താരത്തിന്റെ  ലുക്കിന് കമന്റുമായി എത്തുന്നുണ്ട്.സിനിമയുടെ ചിത്രീകരണം നടക്കുന്നത് കോട്ടയത്തെ ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലായാണ്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്സും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്.

ഈ ചിത്രത്തിന്റെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ലുസിഫെറില്‍ വില്ലനായെത്തിയ വിവേക് ഒബ്‌റോയ് ആണ് ഈ ചിത്രത്തിലും വില്ലനായി എത്തുന്നത്. സായ് കുമാര്‍, സിദ്ധിഖ് ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.ജിനു വി എബ്രഹാമാണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. രവി കെ. ചന്ദ്രനാണ് ഛയാഗ്രഹണം. ഗജിനി, മൈ നെയിം ഈസ് ഖാന്‍, ഭാരത് ആനെ നേനു, ആദിത്യ വര്‍മ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് രവി. ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് എസ്. തമന്‍ ആണ്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago