പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന പ്രിയ വാര്യർ ചിത്രം ശ്രീദേവി ബംഗ്ലാവ് പ്രഖ്യാപിച്ചപ്പോൾ മുതൽ വിവാദങ്ങളുടെ പിന്നാലെയാണ്. 80 കോടി ബജറ്റിലൊരുക്കുന്ന സിനിമ പൂര്‍ണ്ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ഭഗവാന്‍ എന്ന സിനിമയൊരുക്കിയതും ഇദ്ദേഹമാണ്. അഡാര്‍ ലവിന്റെ ക്യാമറാമാനായ സീനു സിദ്ധാര്‍ത്ഥാണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കാനെത്തുന്നത്. ഹൊറര്‍ ത്രില്ലാണെന്ന് ജനിപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവന്നത്. ഏപ്രിലില്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. വിവാദങ്ങൾക്ക് മറുപടിയുമായി നായിക പ്രിയ വാര്യർ തന്നെ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്.
ശ്രീദേവിജിയുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ല. നേരത്തെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. സിനിമയുടെ പേരും അവരുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും ഇതേക്കുറിച്ചുള്ള വ്യക്തത നല്‍കാന്‍ ഞങ്ങള്‍ക്കായിരുന്നില്ല. മാധ്യമങ്ങളിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയത്. അപ്പോഴേക്കും വിവാദങ്ങളെല്ലാം പുകഞ്ഞ് തുടങ്ങിയിരുന്നു. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ശ്രീദേവി ബംഗ്ലാവ്. ശ്രീദേവിജിയുടെ കുടുംബാംഗങ്ങളെയോ ആരാധകരേയോ വേദനിപ്പിക്കാനല്ല ഞങ്ങളുടെ വരവ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…