അവളുടെ കണ്ണുകൾ എയ്‌ത അമ്പുകൾ..! സാരിയിൽ നീരാടി പ്രിയ വാര്യർ; ഫോട്ടോഷൂട്ട്

മലയാളി പ്രേക്ഷകർക്ക് എന്നത് പോലെ തന്നെ ഇന്ത്യ മുഴുവനുമുള്ള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് പ്രിയ വാര്യർ. വൈറലായ ഒരു കണ്ണിറുക്കലിലൂടെ ഒറ്റ രാത്രി കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ വ്യക്തി കൂടിയാണ് താരം. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലെ ആയിരുന്നു ആ രംഗം. ചിത്രത്തിലെ പാട്ട് സീനിലെ പ്രിയയുടെ പുരികം ഉയർത്തലും കണ്ണിറുക്കലും ഒരു രാത്രി കൊണ്ട് അവരെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു. സിനിമാ വിശേഷങ്ങൾക്ക് ഒപ്പം തന്റെ വ്യക്തിപരമായ വിശേഷങ്ങളും യാത്രാവിശേഷങ്ങളും എല്ലാം പ്രിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്. സാരിയുടുത്ത് നദിയിൽ നീരാടുന്ന ചിത്രങ്ങളാണ് നടി പങ്ക് വെച്ചിരിക്കുന്നത്. അഴകിന്റെ പൂർണതയെന്നാണ് ഫോട്ടോഷൂട്ട് കാണുന്ന പ്രേക്ഷകരുടെ കമന്റുകൾ. ഐസോ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ശ്രീഗേഷ് വാസൻ മേക്കപ്പ് നിർവഹിച്ചിരിക്കുന്നു. ജാൻകി സാരീസാണ് പ്രിയ വാര്യർ ധരിച്ചിരിക്കുന്ന സാരി ഒരുക്കിയിരിക്കുന്നത്.

മലയാളത്തിനൊപ്പം തന്നെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. പ്രിയ അഭിനയിച്ച ‘ശ്രീദേവി ബംഗ്ലാവ്’ എന്ന സിനിമ ഒട്ടേറെ വിവാദങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തു. പ്രിയ വാര്യർ പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും ആരാധകർ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. പതിവു തെറ്റിക്കാതെ ഇത്തവണയും പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ പ്രിയ വാര്യർ ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി. കൊള്ള, തെലുങ്ക് ചിത്രം ബ്രോ തുടങ്ങിയവയാണ് പ്രേക്ഷകരിലേക്ക് എത്തിയ പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. ബോളിവുഡ് ചിത്രമായ യാരിയാൻ 2വാണ് റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago