രണ്ട് ദിവസങ്ങളിലായി നാലു ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ തകർത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്നായിരുന്നു കായല്‍ കയേറി നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഫ്‌ളാറ്റ് പൊളിക്കലിന് പിന്നാലെ മരട് ആസ്പദമാക്കി ഒരു സിനിമയും ഡോക്യൂമെന്ററിയും അണിയറയില്‍ ഒരുങ്ങുന്നതിനെ തുടർന്ന് ഫ്ളാറ്റ് പൊളിച്ചുനീക്കുന്ന ദൃശ്യങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഷൂട്ട് ചെയ്ത് ശേഖരിച്ചിരുന്നു.
മരട് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ താൻ ആണ് ഈ ചിത്രം എടുക്കുന്നതെങ്കിൽ ഇതിന്റെ ക്ലൈമാക്സ് എങ്ങനെ ആയിരിക്കില്ല എന്ന് പ്രിയദർശൻ പറയുന്നു. ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിന് കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്‌ളാറ്റിലെവിടെയെങ്കിലും കെട്ടിയിട ശേഷമേ ഫ്ലാറ്റ് പൊളിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. മിഥുനം എന്ന തന്റെ ചിത്രത്തിൽ ഒരു സീൻ ഉണ്ടെന്നും എല്ലാറ്റിനും എതിരെ നില്‍ക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയില്‍ കെട്ടിയിട്ടു തീ കൊളുത്തുമെന്ന് മോഹന്‍ലാല്‍ പറയുന്ന സീന്‍, മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണ് എന്നാണ് പ്രിയദർശൻ പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…