സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ഡിസംബർ രണ്ടിന് റിലീസ് ആകുകയാണ്. അതേസമയം, ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന സമയത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ പ്രിയദർശൻ രംഗത്തെത്തിയിരിക്കുകയാണ്. മാതൃഭൂമിക്ക് വേണ്ടി എഴുതിയ കുറിപ്പിലാണ് പ്രിയദർശൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. തിരക്കഥ ഒരുക്കുന്ന സമയത്ത് അറേബ്യൻ ചരിത്രത്തിലും പോർച്ചുഗീസ് ചരിത്രത്തിലും മരക്കാർക്കുള്ള വ്യത്യസ്ത സ്ഥാനങ്ങൾ തനിക്ക് ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് പ്രിയദർശൻ വ്യക്തമാക്കിയത്.
ചരിത്രം വിശ്വസനീയമായ രീതിയിൽ ചിത്രീകരിക്കുക എന്നതായിരുന്നു സിനിമയിൽ നേരിട്ട പ്രധാന വെല്ലുവിളി. അറേബ്യൻ ചരിത്രത്തിൽ കുഞ്ഞാലി മരക്കാർക്ക് ദൈവത്തിന്റെ സ്ഥാനമാണെന്നും പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ വളരെ വൃത്തികെട്ടവനായ കടൽക്കൊള്ളക്കാരനാണെന്നും മനസിലായി കൂടുതൽ പുസ്തകങ്ങൾ വായിച്ചപ്പോൾ മനസിലായി. ‘വിജയിക്കുന്നവനാണ് ചരിത്രമെഴുതുന്നത്’ എന്നാണ് ചരിത്രത്തെക്കുറിച്ച് എപ്പോഴും പറയുന്നത്. അങ്ങനെ നോക്കുമ്പോൾ തന്നെ അറേബ്യൻ ചരിത്രമാണോ പോർച്ചുഗീസ് ചരിത്രമാണോ ശരിയായ ചരിത്രം എന്ന് അന്വേഷിച്ചു. കുറേ ചരിത്രം വായിച്ചപ്പോൾ കൂടുതൽ ആശയക്കുഴപ്പത്തിലായി. ചരിത്രത്തിൽ മരക്കാരുടെ ജീവിതത്തിലെ ചില സൂചനകൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളതെന്ന് മനസിലായി. എഴുതി വന്നപ്പോൾ 30 ശതമാനം മാത്രം ചരിത്രവും 60 ശതമാനം ഭാനവയുമായി മരക്കാർ മാറുകയായിരുന്നെന്നും പ്രിയദർശൻ പറഞ്ഞു.
മരക്കാരെ സങ്കൽപിച്ചു തുടങ്ങിയത് അപൂർണവും വിരുദ്ധവുമായ അറിവുകളുടെ കൂമ്പാരത്തിന് നടുവിൽ ഇരുന്നാണ്. സിനിമ കണ്ടിറങ്ങുന്നവരുടെ മനസിൽ കുഞ്ഞാലി മരക്കാർ എന്ന വീരപുരുഷനെ പ്രതിഷ്ഠിക്കാൻ കഴിയണം. അതുകൊണ്ടു തന്നെ ഈ വിധത്തിലല്ലാതെ സിനിമയെടുത്താൽ അത് ഒരു ഡോക്യുമെന്ററി മാത്രമായി മാറുമെന്നും പ്രിയദർശൻ പറഞ്ഞു.
പ്രിയദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സുഹാസിനി, പ്രഭു എന്നിവരും മരക്കാറിലുണ്ട്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…