Categories: MalayalamNews

പ്രിയദർശനും മോഹൻലാലും അരമണിക്കൂർ ഷൂട്ടിംഗ് നിർത്തിവെച്ചത് ചിരിക്കാൻ വേണ്ടി…!

മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ ലൊക്കേഷൻ വിശേഷങ്ങളും ഏറെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഷൂട്ടിംഗ് അരമണിക്കൂറോളം നിർത്തി വെച്ച് അവർ ചിരിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ ടീമിന്‍റെ ‘വന്ദനം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ബാംഗ്ലൂരിലെ പ്രശസ്തമായ പാര്‍ക്കില് ‍ വെച്ച് നടക്കുന്ന സമയം. മോഹന്‍ലാല്‍, മുകേഷ്, ജഗദീഷ് എന്നിങ്ങനെ നിരവധി താരങ്ങൾ ലൊക്കേഷനിലുണ്ട്.‍ ഷൂട്ടിംഗ് കാണാന് ജനങ്ങള്‍‍ തടിച്ചു കൂടിയിട്ടുണ്ട്. ഏറെയും ‍ബാംഗ്ലൂർ മലയാളികൾ.‍ എല്ലാവര്‍ക്കും കാണേണ്ടതും, ഓട്ടോഗ്രാഫ് വാങ്ങേണ്ടതും , ഒപ്പം നിന്ന് ഫോട്ടോ പിടിക്കേണ്ടതും, മോഹൻലാലിനോടൊപ്പം മാത്രം. മോഹന്‍‍ലാലിന് ചുറ്റും കൂടിയ ബാംഗ്ലൂരിലെ ആരാധകവൃന്ദത്തെ കണ്ട് മുകേഷും ജഗദീഷും അല്‍പ്പം അസൂയയോടെ മാറിയിരിക്കുകയാണ്. “ലാലിന്‍റെ ബെസ്റ്റ് ടൈം. നമ്മുടെ മാവും ഒരിക്കല്‍ പൂക്കുമെടെയ് ” എന്ന് ആശ്വാസത്തോടെ മുകേഷ് ജഗദീഷിനോട് പറഞ്ഞു. “എന്‍റെ കാര്യം പോട്ടെ , ഞാന്‍ അടുത്തിടെ ഫീല്‍ഡില്‍ വന്ന നടന്‍. പക്ഷെ, ‘ബോയിംഗ് ബോയിംഗ്’ മുതൽ നിങ്ങള്‍ കുറെ ചിത്രങ്ങൾ ‍ലാലിനൊപ്പം ചെയ്തതല്ലേ ? നിങ്ങളെ തേടി ആരാധകരാരും വരാത്തതിലാണ് എനിക്ക് അത്ഭുതം എന്നായിരുന്നു മുകേഷിനെ ഇരുത്തികൊണ്ടുള്ള ജഗദീഷിന്റെ മറുപടി. പെട്ടെന്നാണ് കൈയിലൊരു ക്യാമറയുമായി ഒരു യുവാവ് ‘സര്‍ ഒരു ഫോട്ടോ ‘ എന്ന് കെഞ്ചികൊണ്ട് മുകേഷിന്‍റെ അടുത്തെത്തുന്നത്. ജഗദീഷ് പകച്ചു !!!
മുകേഷ് ആഹ്ളാദത്തിന്‍റെ ലഹരിയില്‍ ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി ജഗദീഷിനെ ഒന്നാക്കി നോക്കി കൊണ്ട് എഴുന്നേറ്റു.നല്ലൊരു ചെടികൂട്ടത്തിനരികെ നിര്‍ത്തി മുകേഷിന്‍റെ സിംഗള്‍ ഫോട്ടോ ‘പോളറോയിട്’ ക്യമാറയില്‍ പകര്‍ത്തുന്ന യുവാവിനെയും തകര്‍ന്നു പോയ ജഗദീഷിനെയും ദൂരെ നിന്നായി മോഹന്‍ലാലും പ്രിയദര്‍ശനും ശ്രദ്ധിക്കുന്നുണ്ട്. നിമിഷങ്ങള്‍ക്കകം പ്രിന്റ്‌ കിട്ടുന്ന ക്യാമറയില് നിന്നും പുറത്തേക്ക് വന്ന ഫോട്ടോ മുകേഷിന് നേരെ നീട്ടി കൊണ്ട് ആ , യുവാവ് ” സര് ,‍ 25 റുപ്പീസ് പ്ലീസ് ” എന്ന് പറഞ്ഞതും ‘അതൊരു ഫോട്ടോ ഗ്രാഫറായിരുന്നെന്ന് മനസ്സിലാക്കിയ ജഗദീഷിന്‍റെ പൊട്ടി ചിരികണ്ടപ്പോള് ലാലും പ്രിയനും ഓടിയെത്തി. ജഗദീഷ് പറഞ്ഞ കഥയും ഇഞ്ചി കടിച്ച പോലുള്ള മുകേഷിന്‍റെ മുഖവും കണ്ടപ്പോള് മോഹന്‍ലാലും പ്രിയദര്‍ശനും ചിരിക്കാന്‍ വേണ്ടിമാത്രമായിരുന്നു വന്ദനത്തിന്‍റെ ഷൂട്ടിംഗ് അരമണിക്കൂര്‍ നേരം നിര്‍ത്തിവെച്ചത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago