Priyamani about malayalam
മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് പ്രിയാമണി. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മികച്ച അവസരങ്ങൾ ആണ് താരത്തെ തേടി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകളായി താരം മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അതിന്റെ കാരണം തുറന്ന് പറയുകയാണ് പ്രിയാമണി. പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ,
ഞാൻ എന്നും പ്രാധാന്യം നൽകുന്നത് സിനിമയുടെ തിരക്കഥയ്ക്ക് ആണ്. പതിനെട്ടാം പടിയിൽ ആണ് അവസാനമായി ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചത്. ഒരു അഥിതി വേഷത്തിൽ ആണ് ചിത്രത്തിൽ എത്തിയതും. മലയാളത്തിലേക്ക് ഇനി വരില്ല എന്നൊന്നും പറയാൻ കഴിയില്ല. എക്സൈറ്റിങ് ആയുള്ള തിരക്കഥകൾ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ മലയാളത്തിലേക്ക് തിരികെവരും എന്നുമാണ് പ്രിയാമണി പറഞ്ഞത്.
തമിഴിലെ അസുരൻ എന്ന ചിത്രം തെലുങ്കിൽ നാരപ്പ എന്ന പേരിൽ റീമേക്ക് ചെയ്യുന്നു. മഞ്ജു ചേച്ചി ചെയ്ത പച്ചമ്മാൾ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കാൻ എനിക്കാണ് ഭാഗ്യം ലഭിച്ചത്. ഒരുപാട് സന്തോഷം ഉണ്ട് ആ വേഷം ചെയ്യാൻ പറ്റിയതിൽ. മഞ്ജുചേച്ചിയെ പോലെ പറ്റിയില്ലെങ്കിലും എന്റേതായ രീതിയിൽ ആണ് ഞാൻ ആ കഥാപാത്രം ചെയ്തിരിക്കുന്നത്. പുതിയ ഒന്ന് രണ്ടു പ്രൊജെക്ടുകളെ കുറിച്ച് പറയാൻ ഉണ്ട്. എല്ലാം വഴിയേ ഒഫീഷ്യൽ ആയി അന്നൗൻസ് ചെയ്യുമെന്നും താരം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…