വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയാമണി. നടിയായും മോഡലായും ഡാൻസറായും എത്തിയ പ്രിയാമണിയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.
ബിസിനസ്കാരനായ മുസ്തഫ ആണ് പ്രിയാമണിയുടെ ഭർത്താവ്. നീണ്ടനാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇരുവരും വിവാഹിതരായത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെ പറ്റിയും കുടുംബ ജീവിതത്തെ പറ്റിയും പ്രിയാമണി മനസ്സ് തുറക്കുകയാണ്. നായന്മാരോട് അടുത്ത് ഇടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫക്ക് താൽപര്യമില്ലെന്നാണ് പ്രിയാമണി പറയുന്നത്. പ്രണയത്തിലായ ചില നടിമാരോട് താന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ്ഫ്രണ്ട്‌സിന് അതിലൊന്നും പ്രശ്‌നമില്ലെന്നാണ് അവര്‍ പറയുന്നതെന്നും നടി പറയുന്നു.
മുസ്തഫയ്ക്കും അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും ഈ കിസ്സിങ് സീനുകളിൽ ഒന്നും താല്പര്യം ഇല്ല എന്നും പ്രിയാമണി പറയുന്നുണ്ട്. മുസ്തഫയും പ്രിയാമണിയും രണ്ടു മതത്തിൽ നിന്നുള്ളവരാണ്. വിവാഹത്തിനുശേഷം മതം മാറുവാൻ തനിക്ക് ആവില്ല എന്ന് പ്രിയാമണി നേരത്തെ അറിയിച്ചിരുന്നു. അവർ ഇരുവരും ചേർന്ന് ക്രിസ്മസും ന്യൂ ഇയറും ദീപാവലിയും എല്ലാം ആഘോഷിക്കാറുണ്ട്. “അവരുടെ കുടുംബത്തിന്റെ വലിയ ആഘോഷങ്ങളിലൊന്ന് ഈദാണ്. ആ ദിവസം എല്ലാവര്‍ക്കും ഈദ് മുബാറക്ക് പറയും. പക്ഷേ, ഇന്നുവരെ ഞാന്‍ നോമ്പേടുത്തിട്ടില്ല.” പ്രിയാമണി പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…