Categories: Malayalam

എന്റെ പ്രണയത്തിന് മൂന്നാം വാർഷികം;ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സന്തോഷം വെളിപ്പെടുത്തി പ്രിയാമണി

വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയാമണി. നടിയായും മോഡലായും ഡാൻസറായും എത്തിയ പ്രിയാമണിയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്.

ബിസിനസ്കാരനായ മുസ്തഫ ആണ് പ്രിയാമണിയുടെ ഭർത്താവ്. നീണ്ടനാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നുവർഷം തിരിഞ്ഞിരിക്കുകയാണ്. മൂന്നാം വിവാഹ വാർഷികത്തിൽ നിരവധി ചിത്രങ്ങളാണ് പ്രിയാമണി സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രിയാമണി ഈ കാര്യം ആരാധകരെ അറിയിച്ചത്.


തമാശയും മൂഡ് സ്വിംഗ്‌സും ക്രേസി ഐഡിയകളുമൊക്കെയായി സോള്‍ മേറ്റ്‌സായി മാറിയിരിക്കുകയാണ് ഞങ്ങള്‍. ഹാപ്പി തേര്‍ഡ് ആനിവേഴ്‌സറി മൈ ലവ് എന്ന് പറഞ്ഞായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. ചാന്ദ്‌നി, ആര്യ, പേളി മാണി, സരയു മോഹന്‍, ശ്രുതി ലക്ഷ്മി, നീരവ് ബവ്‌ലേച തുടങ്ങി നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago