മിമിക്രിയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ടിനി ടോം. തെന്നിന്ത്യൻ താര മൂല്യം ഉള്ള ഒരു നടിയാണ് പ്രിയാമണി. ഗ്ലാമർ റോൾ ചെയ്ത സിനിമയിൽ സജീവമായിരുന്നു താരം. ടിനി ടോമിന്റെ നായികയാവുന്നതിനെപ്പറ്റി പ്രിയാമണി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടിനി ടോം നായകനാകുന്ന ഒരു ചിത്രത്തിലും സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന മറ്റൊരു ചിത്രത്തിലും നായികയായി പ്രിയാമണി എത്തുകയും പിന്നീട് അ വേഷം നിരസിക്കുകയും ചെയ്തു. ഇതിനുള്ള കാരണത്തെപ്പറ്റി ആണ് പ്രിയാമണി ഇപ്പോൾ തുറന്നു പറയുന്നത്.
താരത്തിന്റെ വാക്കുകൾ:
സത്യത്തിൽ തനിക്ക് ആദ്യം സിനിമയുടെ കഥ എന്താണെന്ന് പോലും അറിയഅറിയില്ലായിരുന്നു. എന്നോട് ആരും ഒന്നും. അന്ന് ആ സമയത്ത് എനിക്ക് കേരളത്തിൽ നിന്ന് കുറേ കോൾസ് വന്നിരുന്നു. നിങ്ങൾ സുരാജ് വെഞ്ഞാറമൂടിൻറെ റോളിന് ഒപ്പോസിറ്റ് അഭിനയിക്കുന്നുണ്ട്, എന്താണ് ആ കഥാപാത്രം എന്നൊക്കെ. ആ സമയത്ത് എനിക്ക് കഥ പോലും അറിയില്ലായിരുന്നു. പിന്നെ എങ്ങനെയാണ് ഞാൻ ആ സിനിമയെക്കുറിച്ച് പറയുന്നത്.
സംവിധായകൻ എൻറെയടുത്ത് കഥ പറയാൻ വന്നിരുന്നു. അതൊരു വ്യത്യസ്തമായ സബജക്ട് ആയിരുന്നു. കഥയിലെ ചില കാര്യങ്ങളൊക്കെ എനിക്ക് ഇഷ്ടമായിരുന്നു. പിന്നെയാണ് ടിനിയാണ് ഹീറോയെന്ന് പറയുന്നത്. അന്ന് മുൻനിരയിലുളള താരങ്ങളുടെ ലിസ്റ്റിൽ ഒന്നും പെടാത്ത ആളായിരുന്നു ടിനി. അപ്പോ ആ ഒരു സാഹചര്യത്തിൽ ഇങ്ങനെയൊരു ചിത്രം ചെയ്യണമോ എന്ന് എനിക്ക് സംശയം തോന്നി. പ്രതിഫലത്തക്കുറിച്ചുളള കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. അതെല്ലാം മാനേജറായിരുന്നു നോക്കിയിരുന്നത്.
പിന്നെ സിനിമയുടെ അണിയറപ്രവർത്തകരിൽ ഒരാൾ എന്നെ വീണ്ടും വിളിച്ചു. ഇത് മാഡത്തിന് പറ്റിയ കഥാപാത്രമാണ്, മാഡത്തിനാണ് ഈ റോൾ നന്നായി ചേരുക എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, ഇപ്പോഴത്തെ ഒരു അവസ്ഥയിൽ ഞാൻ ടിനിയൂടെ കൂടെ അഭിനയിച്ചാൽ നാളെ അത് കാര്യമായി ബാധിക്കുക എന്നെത്തന്നെയാണ്.ഇത് മാധ്യമങ്ങളെല്ലാം ചർച്ച ചെയ്യുമെന്ന കാര്യം ഉറപ്പാണ്. കാരണം ദേശീയ അവാർഡ് നേടിയ പ്രിയാമണി മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ച് ഇപ്പോൾ എന്തിനാണ് ടിനിയെ പോലെ ഒരാളുടെ കൂടെ അഭിനയിക്കുന്നത് എന്നൊക്കെ മാധ്യമങ്ങൾ ചർച്ച ചെയ്യും. മുൻനിരയിൽ ഇല്ലാത്ത ഒരു താരത്തിൻറെ കൂടെ നായികയായി അഭിനയിക്കുന്നത് എന്തിനാണെന്നും ചോദ്യങ്ങൾ വരും. അതൊക്കെ എൻറെ കരിയറിനെയാണ് ബാധിക്കുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…