തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ നിന്ന് ‘ജോനാസ്’ എന്ന അവസാന നാമം ഒഴിവാക്കിയ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഇതോടെ ഭർത്താവ് നിക്ക് ജോനാസുമായി വിവാഹമോചനം നേടാൻ നടി ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ പരന്നിരിക്കുകയാണ്. എന്നാൽ, പ്രിയങ്ക ചോപ്ര വിവാഹമോചിതയാകാൻ പോകുന്നു എന്ന വാർത്ത വന്നതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ ഡോ മധു ചോപ്ര. ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് അപകീർത്തികരമാണെന്ന് പ്രിയങ്കയുടെ അമ്മ പറഞ്ഞു.
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹമോചിതരാകാൻ പോകുന്ന എന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് ആയിരുന്നു മധു ചോപ്ര ന്യൂസ് 18നോട് പറഞ്ഞത്. ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. പ്രിയങ്കയും നിക്കും ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരം വിവാഹിതരായതാണ്.
കഴിഞ്ഞ ദീപാവലി ദിനത്തിൽ പ്രിയങ്ക ചോപ്രയും ഭർത്താവും അമേരിക്കൻ പോപ്പ് സ്റ്റാറുമായ നിക്ക് ജോനാസും ലോസ് ഏഞ്ചൽസിലെ വീട്ടിൽ ലക്ഷ്മി പൂജ നടത്തിയിരുന്നു. പൂജയുടെ ദൃശ്യം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഒടിടിയിൽ റിലീസ് ചെയ്ത ‘ദ വൈറ്റ് ടൈഗർ’ എന്ന ചിത്രമാണ് പ്രിയങ്കയുടേതായി അവസാനമായി റിലീസ് ആയത്. ഇപ്പോൾ ‘സിറ്റാഡൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രിയങ്ക. ‘അവഞ്ചേഴ്‌സ്’ നിർമ്മാതാക്കളായ ജോയും ആന്റണി റൂസോയും ചേർന്ന് സംവിധാനം ചെയ്ത ‘സിറ്റാഡൽ’ റിച്ചാർഡ് മാഡൻ അഭിനയിക്കുന്ന ഒരു സ്പൈ ത്രില്ലർ പരമ്പരയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…