തെന്നിന്ത്യൻ സിനിമകളോടുള്ള ഇഷ്ടത്തെക്കുറിച്ചും താൽപര്യത്തെക്കുറിച്ചും തുറന്നു പറഞ്ഞ് ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര. വളരെ ബഹുമാനത്തോടെയാണ് തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയെ കാണുന്നതെന്ന് വ്യക്തമാക്കിയ പ്രിയങ്ക തമിഴിലും തെലുങ്കിലും മലയാളത്തിലും തനിക്ക് നിരവധി സുഹൃത്തുക്കളുണ്ടെന്നും തുറന്നു പറഞ്ഞു.
തെന്നിന്ത്യയിലെ ഈ ഭാഷകളിൽ ഏതെങ്കിലും ഒരു നല്ല പ്രൊജക്ട് വന്നാൽ അഭിനയിക്കാൻ തയ്യാറാണെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി. ഭാഷയുടെ കാര്യത്തിൽ അൽപം സഹായം വേണ്ടി വരുമെന്നും പ്രിയങ്ക വ്യക്തമാക്കി. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. സിനിമ മേഖലയിൽ താൻ അഭിമുഖീകരിച്ച പ്രതിസന്ധികളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും നടി തുറന്നു പറഞ്ഞു.
ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകും. താഴെ വീണു കിടക്കുന്നവരെ ചവിട്ടാനാണ് ആളുണ്ടാകുക. സ്വയം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയുമ്പോഴാണ് പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുക. ഈ പാഠം വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ തനിക്ക് പകര്‍ന്നു തന്നതാണെന്നും നടി പറഞ്ഞു. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തില്‍ എത്തുന്ന ‘സിറ്റഡല്‍’ എന്ന ആമസോണ്‍ വെബ് സീരീസ് ഈ മാസം 28ന് റിലീസ് ചെയ്യും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…