ഇൻസ്റ്റഗ്രാം Vs റിയാലിറ്റി; പൂൾ ചിത്രങ്ങളുമായി പ്രിയങ്ക ചോപ്ര, രസകരമായ കമന്റുമായി നിക്

വിവാഹം കഴിഞ്ഞ് നാലു വർഷമായെങ്കിലും പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും സോഷ്യൽ മീഡിയയ്ക്ക് ഇന്നും പ്രിയങ്കരരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. തങ്ങൾക്ക് ഒരു മകളുണ്ടായ സന്തോഷവും സോഷ്യൽ മീഡിയ വഴിയാണ് പ്രിയങ്ക ആരാധകരെ അറിയിച്ചത്.

കഴിഞ്ഞദിവസം പ്രിയങ്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ലോസ് ഏഞ്ചൽസിലെ തന്റെ വീട്ടിലെ ഇൻഫിനിറ്റി പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രിയങ്ക ഷെയർ ചെയ്തിരിക്കുന്നത്. ‘ഇൻസ്റ്റഗ്രാം Vs റിയാലിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുമായി നിക്കും എത്തിയിട്ടുണ്ട്. നിക്കിന്റെ കമന്റിനു മാത്രം 5000 ത്തിനടുത്ത് ലൈക്കാണ് ലഭിച്ചത്.

വാടക ഗർഭധാരണത്തിലൂടെ ആയിരുന്നു പ്രിയങ്കയ്ക്കും നിക്കിനും കഴിഞ്ഞയിടെ കുഞ്ഞ് ജനിച്ചത്. ഇരുവരും മകൾക്ക് നൽകിയ പേര് ‘മാൾട്ടി മേരി ചോപ്ര ജോനാസ്’ എന്നായിരുന്നു. കുഞ്ഞിന്റെ പേര് സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധി ട്രോളുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലാണ് ഈ പേരുള്ളത്. എന്നാൽ, മകളുടെ പേര് സംബന്ധിച്ച് യാതൊരുവിധ വിശദീകരണങ്ങളും പ്രിയങ്കയോ നിക്കോ നൽകിയിരുന്നില്ല. ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ടിഎംസിയാണ് പേര് പുറത്തുവിട്ടത്. മാള്‍ട്ടി എന്നത് ഒരു സംസ്‌കൃത വാക്കാണ്. ‘ചെറിയ സുഗന്ധപുഷ്പം അല്ലെങ്കില്‍ നിലാവ്’ എന്നാണ് അര്‍ത്ഥമാക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തതായി ജനുവരി 22ന് പ്രിയങ്കയും നിക്കും സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago