ലോകം മുഴുവനും അഞ്ച് ഭാഷകളിലായി ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അറുപതോളം രാജ്യങ്ങളില്‍ റിലീസ് ചെയ്യാനിരുന്ന ബ്രഹ്മാണ്ഡ ചിത്രം ആയിരുന്നു മരക്കാര്‍ അറബിക്കടലിലെ സിംഹം. കോവിഡ് വ്യാപനം മൂലം അപ്രതീക്ഷിതമായി തീയേറ്റര്‍ അടച്ചുപൂട്ടുകയും ചിത്രത്തിന്റെ റിലീസ് നീളുകയുമായിരുന്നു, ഇപ്പോഴിതാ നിശ്ചയിച്ച റിലീസ് തീയതി കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്.
ആളുകള്‍ പഴയ ജീവിതത്തിലേക്ക് കടക്കുകയും എല്ലാവരും ഒരുപോലെ തീയേറ്ററുകളിലെത്തി തുടങ്ങിയിട്ട് മാത്രമേ ചിത്രം റിലീസ് ചെയ്യു എന്നാണ് അദ്ദേഹം പറയുന്നത.് രാത്രി 12 മണിക്ക് റിലീസ് ചെയ്ത് നേരം വെളുക്കുമ്പോള്‍ ആയിരം ഷോകള്‍ പിന്നിടുന്ന തരത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാജ്യങ്ങളിലും ഒരുമിച്ച് റിലീസ് ചെയ്യുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് അത് അങ്ങനെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നും അദ്ദേഹം വാക്കു തന്നു.
സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും സ്‌നീക് പീക് വീഡിയോയും തരംഗം സൃഷ്ടിച്ചത.് മോഹന്‍ലാലിനൊപ്പം തന്നെ നിരവധി തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കാണാന്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്.മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, ഇന്നസെന്റ്, മുകേഷ്, ഗണേഷ്, കീര്‍ത്തി സുരേഷ് ,പ്രഭു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…