മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. ആശിർവാദ് സിനിമാസ് എന്ന ബാനറിൽ മോഹൻലാൽ ചിത്രങ്ങൾ നിർമിച്ചു തുടങ്ങിയതോടെയാണ് നിർമാണ് രംഗത്ത് ആന്റണി പെരുമ്പാവൂർ സജീവമായത്. ഇപ്പോൾ കൊച്ചിയിൽ അവധിക്കാല വസതി സ്വന്തമാക്കിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. ആന്റണിയുടെ അവധിക്കാല വസതിയുടെ വീഡിയോയും ചിത്രങ്ങളും ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് ഈ ആഡംബര ഫ്ലാറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അനൂപ് മേനോൻ ബ്രാൻഡ് അംബാസിഡറായ ഡിലൈഫ് ആണ് ഈ ആഡംബരഫ്ലാറ്റ് ഒരുക്കിയിരിക്കുന്നത്. ‘DLIFE ന്റെ ബ്രാൻഡ് അംബാസഡറായി ഞാൻ വന്നിട്ട് 7 വർഷമായി. കമ്പനിയുടെ വളർച്ച കാണുന്നതിൽ സന്തോഷമുണ്ട്. കേരളം കണ്ട ഏറ്റവും മികച്ചതും ഒരുപക്ഷേ ഏറ്റവും വലിയതുമായ ഒരു ചെറിയ സ്ഥാപനമായ ഇന്റീരിയർ ഡെക്കോർ ഗ്രൂപ്പ്. ഇതാ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു ഞങ്ങളുടെ ഏറ്റവും പുതിയത്. മിസ്റ്റർ ആന്റണി പെരുമ്പാവൂരിന്റെ (കേരളം കണ്ട ഏറ്റവും വിജയകരമായ നിർമ്മാതാവ്) അപ്പാർട്ട്മെന്റ് ഇതാ. ഒരു കുടക്കീഴിൽ ഒത്തുചേരുന്ന രണ്ട് മികച്ച വിജയഗാഥകൾ.. പ്രിയപ്പെട്ടവരേ, ഒന്ന് കണ്ടുനോക്കൂ.’ – എന്ന കുറിപ്പോടു കൂടിയാണ് അനൂപ് അപ്പാർട്ട്മെന്റിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഡ്രൈവറായി മലയാള സിനിമയിൽ എത്തിയ ആന്റണി നടൻ മോഹൻലാലിന്റെ ഡ്രൈവർ ആയി മാറിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവായത്. ഡ്രൈവറായി എത്തിയ ആന്റണി പിന്നീട് മോഹൻലാൽ എന്ന നടന്റെ മാനേജരും സുഹൃത്തുമൊക്കെ ആയി മാറുകയായിരുന്നു. ഏകദേശം 26 ഓളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയിടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടുകയും ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…