ജോബി ജോർജ്ജ് നിർമ്മിച്ച കസബ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് നിതിൻ രഞ്ജി പണിക്കർ. കസബക്ക് ശേഷം ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം. ആദ്യ ചിത്രം നിർമ്മിച്ച ബോബി ജോർജ് തന്നെ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന, സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകൻ ആകുന്ന കാവലാണ് പുതിയ ചിത്രം. ചിത്രം 25ാം തിയതിയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ നിതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് ജോബി ജോര്‍ജ്. നിതിൻ വളരെ ഭാഗ്യവാനാണെന്നും ചിലപ്പോള്‍ നിതിന്റെ അടുത്ത ചിത്രത്തില്‍ നായകനായി മോഹൻലാൽ തന്നെ എത്തിയേക്കുമെന്നും ജോബി പറഞ്ഞു.
ഞങ്ങള്‍ക്കിടയില്‍ ഒരു നിര്‍മ്മാതാവും സംവിധായകനും നമ്മിലുള്ള ബന്ധമല്ല. സഹോദരബന്ധമാണ്. അതുകൊണ്ട് തന്നെ ഞാൻ നിതിനെ കുറിച്ച് വിലയിരുത്തേണ്ട കാര്യമില്ല. ഒരു സംശയവും വേണ്ട നിഥിൻ രഞ്ജി പണിക്കർ എന്ന വള്ളം കെട്ടാൻ പറ്റിയ കടവ് ഗുഡ്‌വിൽ തന്നെയാണ്. നിഥിൻ മൂന്നാം ചിത്രവും ഇവിടെയെ ചെയ്യു എന്നെനിക്കുറപ്പാണ്.
വലിയ പാടാ അവനെ സഹിക്കാൻ (ചിരി) അവൻ വളരെ ഭാഗ്യവാനാണ് അവൻ ആദ്യ പടം ചെയ്തപ്പോള്‍ നായകൻ മെഗാസ്റ്റാർ മമ്മൂക്ക, രണ്ടാം ചിത്രത്തില്‍ നായകൻ ആക്ഷൻ കിംഗ് സുരേഷ് ഗോപി. ഇനി ആര്‍ക്കറിയാം അവൻ മൂന്നാമത്തെ ചിത്രം മോഹൻലാലിനെ വെച്ച് ചെയ്യില്ലേയെന്ന്. അങ്ങനെ ചിന്തിച്ചാല്‍ മലയാളത്തിലെ ഏത് സംവിധായകന് കിട്ടിയിട്ടുണ്ട് ഇങ്ങനെ ഒരു ഭാഗ്യം. ഇതാണ് ദൈവാനുഗ്രഹം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…