കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് സാന്റക്രൂസ്. ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നൂറിൻ ഷെരീഫ് ആണ് നായികയായി എത്തുന്നത്. രാജു ഗോപി ചിറ്റത്ത് ആണ് സിനിമയുടെ നിർമാതാവ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ രാജു ഗോപി ചിറ്റത്ത് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഷേണായീസ് തിയറ്ററിൽ കപ്പലണ്ടി കച്ചവടം നടത്തുമ്പോഴും എന്നെങ്കിലും ഒരിക്കൽ സിനിമ പിടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് വ്യക്തമാക്കുകയാണ് രാജു ഗോപി.
5000 രൂപയിൽ നിന്ന് ആക്രിക്കച്ചവടം കൊണ്ട് തുടങ്ങിയ അധ്വാനത്തിന്റെ ഫലമാണ് തന്റെ സിനിമ എന്നും അദ്ദേഹം പറഞ്ഞു. 28 വർഷം മുമ്പ് തന്റെ അമ്മായിയമ്മ തനിക്ക് 5000 രൂപ തന്നു. ആ കാശുകൊണ്ട് ആക്രി കച്ചവടം തുടങ്ങി. 1974 മുതൽ 76 വരെയുള്ള സമയങ്ങളിൽ താൻ ഷേണായീസ് തീയറ്ററിൽ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നു. അവിടെ നിന്ന് അന്ന് സിനിമകൾ കാണുമ്പോൾ ഒരു സിനിമ പിടിക്കണമെന്ന് തനിക്കും ആഗ്രഹം ഉണ്ടായിരുന്നെന്ന് പറയുകയാണ് രാജു ഗോപി ചിറ്റത്ത്.
1974ൽ കണ്ണപ്പനുണ്ണി എന്ന ചിത്രം ഷേണായീസിൽ കളിക്കുന്ന സമയം. അന്ന് 50 പൈസയാണ് ടിക്കറ്റിന്. 14 പ്രാവശ്യം പോയിട്ടും ടിക്കറ്റ് കിട്ടിയില്ല. പതിനഞ്ചാമത്തെ തവണ ടിക്കറ്റ് കിട്ടി. പക്ഷേ, ഇന്റർവെൽ ആയപ്പോൾ സിനിമ തീർന്നെന്ന് കരുതി ഇറങ്ങി പോയി. സിനിമ എടുക്കണം എന്ന ആഗ്രഹം അന്നുമുതലേ ഉണ്ട്. ജോൺ തനിക്ക് കൂടപ്പിറപ്പിനെ പോലെയാണെന്നും തങ്ങൾ തമ്മിൽ ഇതുവരെ ഒരു കരാറും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും തനിക്ക് കൊച്ചിയെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും പിന്തുണ ഉണ്ടായിട്ടില്ലെന്നും എങ്ങനെയാണ് ഇവിടെ വരെ എത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നൂറിൻ ഷെരീഫ് നായികയായി എത്തുന്ന ചിത്രത്തിൽ മറ്റ് അഭിനേതാക്കൾ പുതുമുഖങ്ങളാണ്. പുതുമുഖങ്ങളെ വച്ച് ചെയ്താൽ വിജയിക്കുമോ എന്ന് പലരും ചോദിച്ചെന്നും എന്നാൽ തനിക്ക് അതൊന്നും പ്രശ്നമല്ലെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…