അടുത്തിടെയാണ് തമിഴ് സിനിമ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവര്‍ക്കുമെതിരെ വ്യാപക സൈബര്‍ ആക്രമണാണ് നടന്നത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രവീന്ദറും മഹാലക്ഷ്മിയും.
വിവാഹം മുന്നോട്ടുപോകാന്‍ താരണം താനാണെന്നും രവീന്ദര്‍ പറഞ്ഞു. ശരീരഭാരം കുറച്ച് വന്നിട്ട് വിവാഹം കഴിക്കാം എന്ന് മഹാലക്ഷ്മിയോട് പറയുമായിരുന്നു. അതൊരിക്കലും നടക്കില്ലെന്ന് അവള്‍ തിരിച്ചും പറയും. തന്റെ ശരീര വണ്ണത്തില്‍ തന്നേക്കാള്‍ ആകുലത ഇവിടെയുള്ള ആളുകള്‍ക്കാണെന്നും രവീന്ദര്‍ പറഞ്ഞു. തന്റെ വയസിനെക്കുറിച്ചും ട്രോള്‍ വന്നിരുന്നു. 42,52 എന്നൊക്കെയായിരുന്നു കണക്കുകള്‍. ചെറിയ പെണ്‍കുട്ടിയെ അടിച്ചുമാറ്റി വിവാഹം കഴിച്ചുവെന്നൊക്കെ കണ്ടു. തനിക്ക് 38 ഉം മഹാലക്ഷ്മിക്ക് 35ഉം ആണ് പ്രായമെന്നും രവീന്ദര്‍ കൂട്ടിച്ചേര്‍ത്തു. രവീന്ദര്‍ നിര്‍മിച്ച ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അവിടെ വച്ചാണ് തങ്ങള്‍ പരസ്പരം കണ്ടതെന്നും മഹാലക്ഷ്മി പറഞ്ഞു. അപ്പോള്‍ ഒന്നും യാതൊരു സ്പാര്‍ക്കും തോന്നിയില്ല. പിന്നീട് പരസ്പരം മെസേജ് അയച്ചു. രവീന്ദറാണ് പ്രൊപ്പോസ് ചെയ്തത്. പിന്നീട് അത് സ്വീകരിക്കുകയായിരുന്നു. രവീന്ദറിന്റെ ശരീരഭാരം തനിക്കൊരു വിഷയമായിട്ട് തോന്നിയിട്ടില്ലെന്നും മഹാലക്ഷ്മി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…