‘അവര്‍ പറയുന്ന പോലെ എന്റെ പ്രായം 52 അല്ല; എനിക്ക് പ്രായം 38 ഉം മഹാലക്ഷ്മിക്ക് 35 ഉം ആണ്’; രവീന്ദര്‍ ചന്ദ്രശേഖരന്‍ പറയുന്നു

അടുത്തിടെയാണ് തമിഴ് സിനിമ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവര്‍ക്കുമെതിരെ വ്യാപക സൈബര്‍ ആക്രമണാണ് നടന്നത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രവീന്ദറും മഹാലക്ഷ്മിയും.

മഹാലക്ഷ്മിയുടേയും തന്റെയും രണ്ടാം വിവാഹമാണെന്നും ഒന്നര വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചതെന്നും രവീന്ദര്‍ പറയുന്നു. മഹാലക്ഷ്മിയുടെ വിവാഹം നേരത്തേ കഴിഞ്ഞതാണെന്നും ഒരു കുട്ടിയുണ്ടെന്നും തനിക്ക് അറിയാം. ഇതൊരു പുരുഷാധിപത്യ സമൂഹം ആയതുകൊണ്ടാണ് ഈ വിഷയത്തില്‍ എല്ലാവരും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലം തനിക്കൊരു പ്രശ്‌നമല്ല. താന് മനസിലാക്കിയ ആള്‍ എങ്ങനെയായിരിക്കണം എന്നാണ് താന്‍ ആലോചിച്ചതെന്നും രവീന്ദര്‍ പറഞ്ഞു.

വിവാഹം മുന്നോട്ടുപോകാന്‍ താരണം താനാണെന്നും രവീന്ദര്‍ പറഞ്ഞു. ശരീരഭാരം കുറച്ച് വന്നിട്ട് വിവാഹം കഴിക്കാം എന്ന് മഹാലക്ഷ്മിയോട് പറയുമായിരുന്നു. അതൊരിക്കലും നടക്കില്ലെന്ന് അവള്‍ തിരിച്ചും പറയും. തന്റെ ശരീര വണ്ണത്തില്‍ തന്നേക്കാള്‍ ആകുലത ഇവിടെയുള്ള ആളുകള്‍ക്കാണെന്നും രവീന്ദര്‍ പറഞ്ഞു. തന്റെ വയസിനെക്കുറിച്ചും ട്രോള്‍ വന്നിരുന്നു. 42,52 എന്നൊക്കെയായിരുന്നു കണക്കുകള്‍. ചെറിയ പെണ്‍കുട്ടിയെ അടിച്ചുമാറ്റി വിവാഹം കഴിച്ചുവെന്നൊക്കെ കണ്ടു. തനിക്ക് 38 ഉം മഹാലക്ഷ്മിക്ക് 35ഉം ആണ് പ്രായമെന്നും രവീന്ദര്‍ കൂട്ടിച്ചേര്‍ത്തു. രവീന്ദര്‍ നിര്‍മിച്ച ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അവിടെ വച്ചാണ് തങ്ങള്‍ പരസ്പരം കണ്ടതെന്നും മഹാലക്ഷ്മി പറഞ്ഞു. അപ്പോള്‍ ഒന്നും യാതൊരു സ്പാര്‍ക്കും തോന്നിയില്ല. പിന്നീട് പരസ്പരം മെസേജ് അയച്ചു. രവീന്ദറാണ് പ്രൊപ്പോസ് ചെയ്തത്. പിന്നീട് അത് സ്വീകരിക്കുകയായിരുന്നു. രവീന്ദറിന്റെ ശരീരഭാരം തനിക്കൊരു വിഷയമായിട്ട് തോന്നിയിട്ടില്ലെന്നും മഹാലക്ഷ്മി പറഞ്ഞു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

4 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago