ഏറെ പ്രേക്ഷകപ്രശംസ നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ ബ്ലസി ഒരുക്കിയ ചിത്രമായ കാഴ്ച. എന്നാൽ, ഈ ചിത്രത്തിലേക്ക് ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് ശ്രീനിവാസനെ ആയിരുന്നു. നിർമാതാവ് സേവി മനോ മാത്യുവാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാഴ്ച എന്ന സിനിമയിലേക്ക് മമ്മൂട്ടി എത്തിയ വഴി സേവി മനോ മാത്യു വ്യക്തമാക്കിയത്. മമ്മൂട്ടിയെ കഥ കേൾപ്പിച്ച് നോക്കാമെന്ന് പറഞ്ഞത് ബ്ലെസി ആണെന്നും സിയാദ് കോക്കർ വഴിയാണ് മമ്മൂട്ടിയിലേക്ക് എത്തിയതെന്നും സേവി മനോ മാത്യു വ്യക്തമാക്കി.
കാഴ്ചയിൽ നായകനായി ഉദ്ദേശിച്ചിരുന്നത് ശ്രീനിവാസനെ ആയിരുന്നു. ശ്രീനിവാസനെ നായകനാക്കാം എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടിയെ കഥ കേൾപ്പിക്കാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന് ബ്ലെസി ചോദിച്ചു. തുടർന്ന് താൻ എറണാകുളത്ത് പോയപ്പോൾ സിയാദ് കോക്കറിനെ കണ്ടെന്നും ഉഗ്രനൊരു സബ്ജക്ട് കൈയിലുണ്ടെന്നും മമ്മൂട്ടിയെ കേൾപ്പിക്കാൻ എന്താണ് ഒരു മാർഗമെന്നും സിയാദിക്കയോട് ചോദിച്ചു. ആരാണ് സംവിധായകനെന്ന് ചോദിച്ചപ്പോൾ ബ്ലസിയാണെന്ന് പറഞ്ഞു. പത്മരാജൻ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു കാലം തൊട്ടേ ബ്ലസിയെ എല്ലാവർക്കും അറിയാം. എന്നാൽ, ബ്ലസി കഥ പറയുമ്പോൾ ഭയങ്കര ലാഗ് വരുന്നതു കൊണ്ട് ബ്ലസി കഥ പറഞ്ഞാൽ ശരിയാവില്ലെന്ന് സിയാദിക്കയോട് പറഞ്ഞു. അപ്പോൾ, ബ്ലസിയോട് അടുത്തു വന്ന് നിൽക്കാൻ പറ നമുക്കൊന്ന് പറഞ്ഞ് നോക്കാമെന്ന് സിയാദിക്ക പറഞ്ഞു.
അങ്ങനെ മമ്മൂട്ടിയോട് താനും സിയാദിക്കയും ചേർന്ന് കഥ പറഞ്ഞു. ആരാണ് ചെയ്യുന്നതെന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ഞങ്ങൾ ബ്ലസിയാണെന്ന് പറഞ്ഞു. അവനാണോ എന്നിട്ട് അവനെവിടെ എന്ന് മമ്മൂട്ടി ചോദിച്ചു. കഥ പറഞ്ഞെങ്ങാനും ചീറ്റിപ്പോയാൽ നടക്കില്ലല്ലോ, അതുകൊണ്ട് ബ്ലസി പുറത്തു നിൽക്കുകയായിരുന്നു, ബ്ലസിയെ അകത്തേക്ക് വിളിച്ചു. സബ്ജക്ട് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. ആരാണ് എഴുതുന്നതെന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ഏതെങ്കിലും നല്ല എഴുത്തുകാരെ കൊണ്ട് എഴുതിക്കാനാണെന്ന് ബ്ലസി പറഞ്ഞു. തന്റെ മനസിലല്ലേ ഇതെല്ലാം ഇരിക്കുന്നതെന്നും താൻ എഴുതെന്നും മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് കാഴ്ച സിനിമ ബ്ലസി തന്നെ എഴുതിയതെന്നും സേവി മനോ മാത്യു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…