‘ഡാൻസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് കട്ടിലിൽ കയറി കിടന്ന മമ്മൂട്ടി’; ഓർമകൾ പൊടി തട്ടിയെടുത്ത് നിർമാതാവ് സിയാദ് കോക്കർ

സംവിധായകൻ ലാൽ ജോസ് ആദ്യമായി സ്വതന്ത്രമായി ഒരുക്കിയ ചിത്രമായിരുന്നു ‘ഒരു മറവത്തൂർ കനവ്’. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി, എന്നിവർ ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിലെ ഒരു പാട്ടിന് ഇടയിൽ ഉണ്ടായ രസകരമായ സംഭവം ഓർമിക്കുകയാണ് സിയാദ് കോക്കർ. ജാങ്കോ സ്പേസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിയാദ് കോക്കർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘മറവത്തൂർ കനവിലെ ഒരു സോങ്‌ സീക്വൻസിൽ മമ്മൂട്ടിയും ഉണ്ടാവണം. മമ്മൂട്ടി ഡാൻസ് ചെയ്യണം. ഡാൻസ് ചെയ്യാൻ വലിയ താൽപര്യമില്ലാത്ത മനുഷ്യനാണ് മമ്മൂട്ടി. പുള്ളിക്ക് ഡാൻസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് ലാൽ ജോസിനോട് വഴക്കിട്ട് പുറത്തുള്ള ഒരു കയർ കട്ടിലിൽ കിടക്കുകയാണ്. പക്ഷേ, ആ ഡാന്‍സ് സീക്വന്‍സ് കംപ്ലീറ്റ് ചെയ്യണമെങ്കില്‍ മമ്മൂട്ടി വേണം. മമ്മൂട്ടി ഇല്ലാതെ ചെയ്യാൻ പറ്റില്ല. മടി പിടിച്ചിട്ടാണോ വഴക്കിട്ടിട്ടാണോ എന്നറിയില്ല. ഞാൻ ചെല്ലുമ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുകയാണ്.’

‘എന്നോട് ലാല്‍ ജോസ് വിവരങ്ങളൊക്കെ പറഞ്ഞു. ഞാന്‍ ചെന്ന് പുള്ളിയുടെ കൂടെ കട്ടിലില്‍ ഇരുന്നു. മമ്മൂക്ക ഇത് ചെയ്യാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചേ പറ്റത്തുള്ളോ എന്ന് ചോദിച്ചു. ഈ സീക്വന്‍സിന്റെ പ്രത്യേകത അതാണെന്ന് ഞാന്‍ പറഞ്ഞു. അതൊരു രസകരമായ അനുഭവമായിരുന്നു. വഴക്കോ വയ്യാവേലിയോ അല്ല, ഒരു തമാശ ആയിട്ടാണ് ഞാന്‍ അത് കണ്ടത്,’ സിയാദ് കോക്കര്‍ പറഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന കുറിയാണ് സിയാദ് കോക്കറിന്റെ നിര്‍മാണത്തില്‍ ഇനി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Siyad Koker

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago