ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ഡിഎക്‌സ്. മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവ് സഹോദരന്മാരാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ബാച്ചിലര്‍ പാര്‍ട്ടി, രാമലീല, കമ്മാരസംഭവം തുടങ്ങിയ നിരവധി മലയാള ചിത്രങ്ങള്‍ക്കും ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ചിട്ടുള്ള ഇരട്ട സഹോരന്മാരാണ് അനുപും അറിവും. കെജിഎഫ് ചാപ്റ്റര്‍ 1ലെ സംഘട്ടനം ഒരുക്കിയതിന് മികച്ച സംഘട്ടനത്തിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. സ്റ്റണ്ട് ശിവ, പീറ്റര്‍ ഹെയ്ന്‍, വിജയന്‍, തുടങ്ങി നിരവധി പ്രമുഖ സംഘട്ടന സംവിധായകരുടെ സഹായികളായി പ്രവര്‍ത്തിച്ചിട്ടുള്ള അന്‍പറിവ് ആദ്യമായി സ്വതന്ത്ര സംഘട്ടന സംവിധായകരായത് വിജയ് സേതുപതി നായകനായ ഇഥര്‍ക്കുതാനെ ആശൈപ്പട്ടൈ ബാലകുമാരാ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങള്‍ക്ക് പിന്നില്‍ ഇവര്‍ പ്രവര്‍ത്തിച്ചു. വിക്രം, ബീസ്റ്റ്, കെജിഎഫ്, എതര്‍ക്കും തുനിന്തവന്‍, സര്‍പ്പട്ട പരമ്പരൈ, രാധേ, കൈതി, സിംഗം 3, 24, കബാലി തുടങ്ങിയവയാണ് ഇവര്‍ പ്രവര്‍ത്തിച്ച പ്രധാന ചിത്രങ്ങള്‍. ശിവകാര്‍ത്തികേയന്‍ നായകനായ അയലാന്‍, രാംചരണ്‍ ചിത്രം, പ്രഭാസ് നായകനാകുന്ന സലാര്‍ എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റ് അന്‍പറിവ് ചിത്രങ്ങള്‍.
റോബര്‍ട്ട് ഡോണി സേവ്യര്‍ എന്നാണ് ആര്‍ഡിഎക്‌സിന്റെ പൂര്‍ണരൂപം. മള്‍ട്ടി സ്റ്റാര്‍ ചിത്രമായാണ് ആര്‍ഡിഎക്‌സ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും എന്നാണ് അറിയുവാന്‍ സാധിക്കുന്നത്. ജാവേദ് ചെമ്പ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. വാഴൂര്‍ ജോസ്, ശബരി എന്നിവരാണ് പിആര്‍ഒമാര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…