Categories: MalayalamNews

‘പട്ടികൾ കുരക്കട്ടെ; കാരവാൻ മുന്നോട്ട് തന്നെ പോകും’ മാമാങ്കം കളക്ഷനുമായി വേണു കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെ പുറത്തെത്തിയ ഒന്നാണ് മാമാങ്കം. ചിത്രം ഇപ്പോൾ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ ആവേശം കൊള്ളിക്കുന്ന സംഘട്ടന രംഗങ്ങളും ത്രില്ലിംഗ് ആയ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം വൈകാരിക മുഹൂർത്തങ്ങൾ, ഗാനങ്ങൾ, യുദ്ധ രംഗങ്ങൾ എന്നിവ കൊണ്ടും സമ്പന്നമാണ്. മമ്മൂട്ടി തന്റെ അഭിനയ മികവ് കാഴ്ചവച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്.

ചിത്രം ഇപ്പോൾ 135 കോടി പിന്നിട്ടിരിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു അണിയറ പ്രവർത്തകർ. മാമാങ്കത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറുകയാണ് മാമാങ്കം.നേരത്തെ മധുരരാജയും 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് നിർമാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ക്യാപ്ഷനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘പട്ടികൾ കുരക്കട്ടെ, കാരവാൻ മുന്നോട്ട് തന്നെ പോകും’ എന്നാണ് നിർമാതാവ് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago