കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ് ബാബു അന്വോഷണ സംഘത്തിനു മുമ്പാകെ ഹാജരായി. വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. പരാതിക്കാരിയായ നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് വിജയ് ബാബു പൊലീസിനെ അറിയിച്ചു. എറണാകുളം സൗത്ത് സ്റ്റേഷനിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസ് കെട്ടിച്ചമച്ചതാണെന്ന് ചോദ്യം ചെയ്യലിൽ വിജയ് ബാബു അറിയിച്ചു.
കേസിന് പിന്നിൽ സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണെന്നും വിജയ് ബാബു പറഞ്ഞു. ഒളിവിൽ പോകാൻ തന്നെ ആരും സഹായിച്ചില്ലെന്നും വിജയ് ബാബു വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ നിലവിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയില്ല. അതേസമയം, ബുധനാഴ്ച ഒമ്പതു മണിക്കൂർ നേരമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. വ്യാഴാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് വിജയ് ബാബു ഹാജരായി. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു വിജയ് ബാബു എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ അന്വേഷണ ഉദ്യേഗസ്ഥർക്ക് മുമ്പാകെ വിജയ് ബാബു ഹാജരായിരുന്നു. ഇന്ന് കോടതിയിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം പൊലീസ് എതിർത്തേക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…