Categories: MalayalamNews

ഇര വാരികൂട്ടിയത്..! കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് വൈശാഖ്

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് എസ് സംവിധാനം നിർവഹിച്ച സിനിമയാണ് ഇര. പുലിമുരുകന് ശേക്ഷം വൈശാഖ് ഉദയകൃഷ്ണ ടീമിന്റെ മറ്റൊരു സിനിമ. ഇത്തവണ നിർമാതാക്കളുടെ വേഷത്തിലാണ് ഇരുവരും എത്തിയത്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു ഉയർന്ന സിനിമക്ക് എങ്ങുനിന്നും മികച്ച റിപ്പോർട്ട് ആണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കളക്ഷൻ റിപ്പോർട്ട് ഈ വസ്തുതയെ സ്ഥിതികരിക്കുന്നു. ചിത്രം റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ 5 കോടിയുടെ മികച്ച കളക്ഷൻ നേടിയാണ് ചിത്രത്തിന്റെ മുന്നേറ്റം. നിർമാതാവ് വൈശാഖ് തന്റെ ഫേസ്ബുക്ക്പേജിലൂടെയാണ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ കളക്ഷൻ റിപ്പോർട്ട് പ്രേക്ഷകർ സിനിമയെ എത്രത്തോളം ഏറ്റെടുത്തു എന്നതിനുള്ള തെളിവാണ്.
2018 ൽ മികച്ച സിനിമകളുടെ കൂട്ടത്തിൽ ഇരയും ചേർത്തുവയ്ക്കാനാകും. തുടക്കകാരൻ എന്നതിലുമുപരി അഭിനയത്തിലൂടെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ഗോകുൽ സുരേഷിൽനിന്ന് ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമക്ക് പ്രതീക്ഷിക്കാം. ഉണ്ണി മുകുന്ദനും തന്റെ വേഷം മികച്ചതാക്കി.മിയ ജോർജ് ,നിരഞ്ജന എന്നിവരാണ് നായികമാരായി എത്തിയത്. നല്ല ഏതാനും ഗാനങ്ങളും ഏറെ ചർച്ചയായ സമകാലിക സംഭവങ്ങളും കൂട്ടിച്ചേർത്ത സിനിമ മലയാള സിനിമക്ക് വ്യക്തമായ ഒരു അടയാളമാണ് എന്ന് തന്നെ പറയാം.
ചിത്രം വിജയകരമായി പ്രദര്ശനം തുടരുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago