Categories: Malayalam

ഇനി ആർകും ഈ ഗതി വരരുത്;ജിമ്മി ഈ വീടിന്റെ ഐശ്വര്യം സിനിമയ്ക്ക് സംഭവിച്ച പ്രശ്നങ്ങളെ കുറിച്ച് നിർമാതാക്കൾ [VIDEO]

രാജു ചന്ദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.ശിക്കാരി ശംഭു എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഹോളിവുഡ് സിനിമയിൽ അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

ചിത്രത്തിന്റെ റിലീസിംഗിന് മുൻപ് ചിത്രം നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറക്കയുകയാണ് നിർമാതാക്കൾ ഇപ്പോൾ. ചിത്രത്തിന്റെ ആദ്യ പ്രൊഡ്യൂസറുമായുള്ള പ്രശ്നത്തെ തുടർന്ന് ചിത്രത്തിന് വേണ്ടി ഒരു പോസ്റ്റർ പോലും ഒട്ടികാൻ സാധിച്ചില്ല.സിനിമയെ പാതിവഴിയിൽ ഉപേക്ഷിച്ച ആദ്യ പ്രൊഡ്യൂസറിൽ നിന്നും ഈ സിനിമ ഏറ്റെടുക്കുകയായിരുന്നു ചിത്രത്തിന്റെ ഇപ്പോളത്തെ നിർമാതാക്കളായ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ് എന്നിവർ.ഇതിനിടെ ചിത്രം മികച്ച റിപ്പോർട്ടുകൾ സ്വന്തമാക്കി പ്രദർശനം തുടരുകയാണ്.

മിഥുൻ രമേശ്, ദിവ്യ പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, അഷ്റഫ് പിലാക്കൽ, നിഷ മാത്യു എന്നിവരും അണിനിരക്കുന്നു.

ഗാന രചന: സന്തോഷ് വർമ, സംഗീതം-എം ജയചന്ദ്രൻ, ആലാപനം: വിജയ് യേശുദാസ്. ഛായാഗ്രഹണം അനിൽ ഈശ്വർ, കഥ അനൂപ് മോഹൻ, ചിത്ര സംയോജനം സുനിൽ എസ് പിള്ള, പശ്ചാത്തല സംഗീതം അരുൺ മുരളീധരൻ, സഹസംവിധായകർ-ഷാൻ തുളസി, ബിനു ബാലൻ കല ക്രയൺ ജയൻ, മേക്കപ്പ് – അമൽ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, സ്ക്രിപ്റ്റ് -അസോസിയേറ്റ് ഷാനവാസ് അബ്ബാസ്. വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്, പി ആർ ഒ വാഴൂർ ജോസ്, അതിര ദിൽജിത്ത് സ്റ്റിൽസ് ടോം ജി ഒറ്റപ്ലാവ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago