യുവതാരം ശ്രീനാഥ് ഭാസിക്ക് എതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ. ഖജുരാഹോ ഡ്രീംസ് എന്ന സിനിമയുടെ സമയത്ത് ശ്രീനാഥ് ഭാസിയുടെ ഭാഗത്തു നിന്ന് വളരെ മോശമായ അനുഭവമുണ്ടായെന്നാണ് ബാദുഷ വെളിപ്പെടുത്തിയത്. എയർപോർട്ടിൽ താൻ ചെക്ക് ഇൻ ചെയ്യിച്ച ഭാസി യാതൊരു കാരണവുമില്ലാതെ ഇറങ്ങി വരികയായിരുന്നുവെന്നാണ് ബാദുഷ ആരോപിക്കുന്നത്.
അതേസമയം, ഷെയിൻ നിഗവുമായി മൂന്ന് ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു മോശം അനുഭവം ഷെയിനിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് ബാദുഷ വ്യക്തമാക്കി. ഈ സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകണമെന്ന് നിർമാതാവിനോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ സിനിമ നടക്കട്ടെ എന്ന് കരുതി പരാതി നൽകിയില്ലെന്നും ബാദുഷ പറഞ്ഞു.
ഇറങ്ങിപ്പോയ ശ്രീനാഥ് ഭാസിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ഫ്ലൈറ്റിൽ കയറ്റി വിടുകയായിരുന്നു. അപ്പോൾ താനും പ്രതികരിക്കാൻ പോയാൽ സിനിമ നിന്നു പോകുകയും നടന് വാശി കൂടുകയും ചെയ്തേനെ. ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസർ നിർമിക്കുന്ന ചിത്രം നവാഗതനായ മനോജ് വാസുദേവ് ആണ് സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിക്ക് ഒപ്പം അർജുൻ അശോകൻ, അതിഥി രവി, ധ്രുവൻ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…