നടൻ ജയറാം പല സംവിധായകരെയും ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ടെന്ന് പ്രൊഡക്ഷൻ കൺട്രോളർ മണക്കാട് രാമചന്ദ്രൻ. സംവിധായകൻ രാജസേനനും നടൻ ജയറാമും തമ്മിൽ പിരിയാൻ ഉണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രാമചന്ദ്രൻ. കടിഞ്ഞൂല്‍ കല്യാണം, മേലേപ്പറമ്പില്‍ ആണ്‍വീട്, ഞങ്ങള്‍ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങി ജയറാമിന് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രാജസേനന്‍.
ജയറാം – രാജസേനൻ കൂട്ടുകെട്ടിൽ പതിനാറോളം സിനിമകൾ എത്തിയിട്ടുണ്ട്. എന്നാൽ, പിന്നീട് ഈ ജോഡി പിരിയുകയായിരുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രൊഡക്ഷൻ കൺട്രോളർ ജയറാമിം രാജസേനനും തമ്മിൽ പിരിയാനുള്ള കാരണത്തെക്കുറിച്ച് പറയുന്നത്. പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കാതെ ഒരുപാട് പേരെ ജയറാം കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാല്‍ജോസ് കഥ പറയാന്‍ പോയപ്പോള്‍ ഡേറ്റ് കൊടുത്തില്ല. ഒരുപാട് പേരെ ചുമ്മാ നടത്തിയിട്ടുണ്ട്. ഈ ദിവസം തുടങ്ങാമെന്ന് പറയും. അയാള് വിശ്വസിച്ച് പോകും. എന്നാല്‍ അവസാനം ഈ സമയത്ത് മറ്റൊരാള്‍ക്ക് കൊടുത്തെന്ന് അറിയുമെന്നും രാമചന്ദ്രൻ പറഞ്ഞു.
ഒരു സമയത്ത് ജയറാമിനെ രക്ഷിച്ച് നിർത്തിയത് രാജസേനൻ ആയിരുന്നു. എല്ലാ പടങ്ങളും ഹിറ്റ് ആയിരുന്നു. രാജസേനന്റെ അടുത്ത് നിന്നും പോയാല്‍ വേറെ പടം ചെയ്യാമെന്ന് ജയറാമിന് തോന്നിയിരിക്കും. ആ പടം വേണ്ട, ഈ പടം കുറച്ചു കൂടെ നല്ലതാണ് എന്ന് പറഞ്ഞ് ജയറാമിനെ തെറ്റിക്കാനും ആളുകൾ ഉണ്ടായിരുന്നു. ജയറാമിനെ പിടിച്ച് അങ്ങനെ തന്നെ നിന്നത് രാജസേനന് സംഭവിച്ച അബദ്ധമായിരുന്നെന്നും രാമചന്ദ്രൻ പറഞ്ഞു. ജയറാം ഇട്ടിട്ട് പോയപ്പോൾ രാജസേനന് വേറെ പിടിയില്ലാതെ പോയെന്നും വെറെ പടങ്ങൾ ചെയ്ത് നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…