Categories: MalayalamNews

കേക്ക് കൊണ്ടുള്ള എലിയെ സംവിധായകൻ വലിച്ചെറിഞ്ഞു; സുരേഷ് ഗോപി കടിച്ചു പറിച്ചത് യഥാർത്ഥ എലിയെ..!

സ്ഫടികം പോലെയുള്ള മലയാളത്തിലെ മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഭദ്രൻ. മനസില്‍ കാണുന്ന ഷോട്ട് എന്ത് വില കൊടുത്തിട്ടും എടുക്കുന്ന അപൂര്‍വ്വം സംവിധായകന്മാരില്‍ ഒരാളാണ് ഭദ്രനെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ സേതു അടൂര്‍. അത്തരത്തില്‍ സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ച സംഭവത്തെ കുറിച്ച് പറയുകയാണ് സേതുവിപ്പോള്‍. ജയിലില്‍ നിന്നും ഷൂട്ട് ചെയ്യുന്ന രംഗത്തിലാണ് സംവിധായകന്റെ നിര്‍ബന്ധപ്രകാരം എലിയെ തിന്നേണ്ട അവസ്ഥ വന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പുറംലോകം അറിയാത്ത സിനിമാ ലൊക്കേഷനിലെ രസകരമായ കാര്യം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തോളം ഷൂട്ടിങ് നീണ്ട ഭദ്രന്‍ സാറിന്റെ സിനിമയാണ് യുവതുര്‍ക്കി. ചെന്നൈയിലായിരുന്നു ഷൂട്ടിങ്. ചില കഥ കേള്‍ക്കുമ്പോള്‍ നമുക്ക് ഇഷ്ടപ്പെടും. പക്ഷേ പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. ഇന്നത്തെ വലിയ ആര്‍ട്ട് ഡയറക്ടറായ മുത്തുരാജാണ് അന്നത്തെ ആര്‍ട്ട് ഡയറക്ടര്‍. സിനിമയിലെ ഒരു രംഗത്തില്‍ ജയിലില്‍ കിടക്കുന്ന സുരേഷ് ഗോപിയ്ക്ക് കഞ്ഞിയും കൊടുക്കും. കീരിക്കാടന്‍ ജോസിന്റെ കഥാപാത്രം ചിക്കനൊക്കെയാണ് കഴിക്കുന്നത്. അങ്ങനെ സുരേഷ് ഗോപിയ്ക്ക് പച്ച എലിയെ കീരിക്കാടന്‍ ജോസ് തിന്നാന്‍ കൊടുക്കുന്ന രംഗമുണ്ട്. മുത്തുരാജ് ഒരു കേക്ക് എടുത്ത് എലിയുടെ ആകൃതിയിലാക്കി കൊണ്ട് വന്ന് കൊടുത്തു. പക്ഷേ ഭദ്രന്‍ സാര്‍ അത് വാങ്ങി ഒറ്റ ഏറ് കൊടുത്തു. പച്ച എലിയെ തിന്നാല്‍ മതി. അത് കൊണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ സുരേഷ് ഗോപിയെ കൊണ്ട് എലിയെ കൊണ്ട് വന്ന് പച്ച എലിയെ കടിച്ച് പറപ്പിച്ചു. ഭദ്രന്‍ സാര്‍ മനസില്‍ കാണുന്ന ഷോട്ട് എടുപ്പിക്കും. എലിയെ കടിച്ചതിന് ശേഷം ഡെറ്റോളൊക്കെ ഒഴിച്ച് വായ കഴുകിപ്പിച്ചു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago