ബേസിക് ഇന്‍സ്റ്റിക്റ്റ് 1992 ല്‍ പുറത്തിറങ്ങിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമാണ്. വളരെ ആകാംഷ നിറഞ്ഞതാണ് കഥാഭാഗം അത് കൊണ്ട് തന്നെ ഈ ചിത്രം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പോള്‍ വര്‍ഹൂവന്‍ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തില്‍ ഷാരോണ്‍ സ്റ്റോണ്‍, മൈക്കള്‍ ഡഗ്ളസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിൽ ഷാരോണ്‍ സ്റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന് ട്രാമലിന് എന്ന കഥാപാത്രത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ഏറെ പ്രശസ്തമാണ് ആ രംഗം.ഇപ്പോഴിതാ തന്നെ കബളിപ്പിച്ചാണ് സംവിധായകന് ആ രംഗം ചിത്രീകരിച്ചതെന്ന് പറയുകയാണ് ഷാരോണ്‍ സ്റ്റോണ്‍. വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ഓർമ്മകുറിപ്പിലാണ് ഷോരണിന്റെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സിനിമ പൂർണമായും പൂര്‍ത്തിയായതിന് ശേഷം എന്നോട് അത് കാണാന്‍ ആവശ്യപ്പെട്ടു ഞാന്‍ ഈ രംഗം കണ്ടപ്പോള്‍ വളരെ ഏറെ ഞെട്ടിത്തരിച്ചു പോയി . എന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ല എന്ന ഉറപ്പിലാണ് ഞാന്‍ അതില്‍ അഭിനയിച്ചത്.പക്ഷേ ഞാന്‍ കബളിക്കപ്പെടുകയായിരുന്നു. ഞാന്‍ നേരേ പ്രൊജക്ഷന് മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്റെ ചെകിടത്തടിച്ചുഎന്ന് ഷാരോണ്‍ സ്റ്റോണ്‍ മനസ്സ് തുറന്ന് തന്നെ വെളിപ്പെടുത്തി.