മോളിവുഡിലെ അഭിനയത്തിലൂടെ യുവപ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയ നടിയാണ് കീർത്തി സുരേഷ്. എന്നാൽ താരം ഇപ്പോൾ കൂടുതൽ തിളങ്ങി നിൽക്കുന്നത് തമിഴിലും തെലുങ്കിലുമാണ്. അതെ പോലെ തമിഴ്, തെലുങ്ക് ഇന്ഡസ്ട്രിയിലെ മുന്‍നിര നായികമാരില്‍ കീര്ത്തിയുമുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കീര്‍ത്തി.
View this post on Instagram
ഇപ്പോൾ ആരാധകരുടെ മനം കവരുന്നതെന്തെന്നാൽ കീര്‍ത്തി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴുളള ചിത്രങ്ങളാണ് കീര്‍ത്തി പങ്കുവച്ചത്. അച്ഛന് സുരേഷ് കുമാറിനും അമ്മ മേനയ്ക്കും ഒപ്പമാണ് കീര്‍ത്തി ഗുരുവായൂര്‍ കണ്ണനെ കാണാനെത്തിയത്.കീര്‍ത്തിയുടെ വേഷം ഹാഫ് സാരിയായിരുന്നു. ഈ മനോഹരമായ ഹാഫ് സാരി ഡിസൈന്‍ ചെയ്തത് പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു.
“ഗുരുവായൂര്‍ ക്ഷേത്രദര്ശനത്തിനുശേഷമുളള സന്തോഷകരമായ ഒരു ദിനം. ഹാഫ് സാരിയുടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ഒടുവില്‍ ഞാനത് ചെയ്തു. നന്ദി പൂര്‍ണിമ ഇന്ദ്രജിത്ത്,” ചിത്രങ്ങള്‍ക്കൊപ്പം കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
View this post on Instagram
നിലവിൽ ഇപ്പോൾ കീർത്തിയുടേതായി മലയാളത്തില്‍ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ . മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ സിനിമയില്‍ കീര്‍ത്തി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തെലുങ്കില്‍ ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തിയുടേതായി പുറത്തിറങ്ങിനിരിക്കുന്ന സിനിമ. മഹേഷ് ബാബു നായകനാവുന്ന ‘സര്‍ക്കാരു വാരി പാട’ എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.