മലയാളികളുടെ പ്രിയ താരകുടുംബത്തിൽ അംഗമായ പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമാ ലോകത്ത് ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ഏറെ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി തന്റെ എല്ലാ വിശേഷങ്ങളും മക്കള്‍ക്കൊപ്പമുളള നിമിഷങ്ങളും പൂര്‍ണിമ പങ്കുവയ്ക്കാറുണ്ട്. പൂര്‍ണിമയുടെ മക്കള്‍ക്ക് ഒരു അമ്മ മാത്രമല്ല അടുത്ത സുഹൃത്ത് കൂടിയാണ് താരം . സോഷ്യല്‍ മീഡിയയില്‍ പൂര്‍ണിമയെ പൊതുവെ വിശേഷിപ്പിക്കുന്നത് ഏവര്‍ക്കും മാതൃകയാകുന്ന ഒരു അമ്മയെന്നാണ്.
ഇളയ മകള്‍ നക്ഷത്രയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ പൂര്‍ണിമ. അമ്മയെ കൊച്ചു കുട്ടികളെ ലാളിക്കുന്ന നക്ഷത്രയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. ‘ഇവിടെ ആരാണ് അമ്മ,’ എന്ന അടിക്കുറിപ്പോടെയാണ് പൂര്‍ണിമ ചിത്രങ്ങള്‍ പങ്കുവച്ചത്.
View this post on Instagram
ഇന്‍സ്റ്റഗ്രാമില്‍ കുറച്ചു നാളുകൾക്ക് മുൻപ് മക്കളുടെ കൂട്ടുകാര്‍ക്കൊപ്പം വെക്കേഷന് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം വെക്കേഷന് ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പ്രാര്‍ഥനയും നക്ഷത്രയും.ഒരു നടി എന്നതിനേക്കാൾ ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലും വളരെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റേത്. അനവധി ആരാധകരാണ് പൂര്‍ണിമ ഇന്ദ്രജിത് കുടുംബത്തിനുള്ളത്.