തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് അല്ലുഅർജുൻ. ഇപ്പോൾ ഏറ്റവും പുതിയതായി നായകനായി എത്തുന്ന അല്ലു അർജുന്റെ തെലുങ്ക് ചിത്രം പുഷ്പയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. സമാന്ത ചുവടു വയ്ക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. ഈ ഗാനത്തിനായി തെന്നിന്ത്യൻ താര സുന്ദരി സമാന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത് ,ഗാനത്തിൻറെ വീഡിയോയിൽ ഗ്ലാമറസ് ലുക്കിലാണ് സമാന്ത എത്തിയിരിക്കുന്നത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് ഒരു കോടിയിലധികം ആളുകളാണ്. ചിത്രത്തിൻറെ നിരവധി ഫാൻസ് പേജുകളിൽ ഇപ്പോൾ വീഡിയോയും അതുപോലെതന്നെ സ്റ്റിൽസും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തില്‍ അല്ലുഅർജുൻ ഒപ്പം മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നത് രശ്മിക മന്ദാനയാണ്. ആദ്യ ഭാഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുന്നത്. പുഷ്പയില്‍ വില്ലനായിട്ടാണ് മലയാളത്തിൻറെ പ്രിയപ്പെട്ടതാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ചിത്രത്തിൻറെ. സംവിധാനം സുകുമാർ ആണ്.
ചിത്രത്തിൽ ഫഹദ് അതി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം ജി സ് ജോയ് സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു. അല്ലുഅർജുന് മലയാളത്തിൽ ‘ ഡബ്ബ് ചെയ്യുന്നത് ജിസ് ജോയിയാണ്. ചിത്രത്തിൻറെ റിലീസ് നായി ആരാധകർ എല്ലാവരും കാത്തിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…