അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ ചിത്രത്തിന്റെ ട്രയിലർ എത്തി. മാസും ആക്ഷനും പ്രേമവും പോരാട്ടവും തുടങ്ങി എല്ലാ ചേരുവകളും ഒരുപോലെ ചേർന്നാണ് പുഷ്പ ട്രയിലർ എത്തിയിരിക്കുന്നത്. പുഷ്പ ഒന്നാം ഭാഗത്തിന്റെ ട്രയിലർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഡിസംബർ 17ന് തിയറ്ററുകളിൽ എത്തും. ‘പുഷ്പ – ദ റൈസ്’ എന്നാണ് ആദ്യഭാഗത്തിന്റെ പേര്.
ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ബൻവർ സിംഗ് ഷെക്കാവത്ത് ഐ പി എസ് എന്ന പൊലീസുകാരനായാണ് ഫഹദ് എത്തുന്നത്. ട്രയിലറിന്റെ അവസാന ഭാഗത്ത് ഫഹദ് എത്തുന്നുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലുവിനെ സൂപ്പർതാരമാക്കിയ സംവിധായകനാണ് സുകുമാർ.
ചിത്രത്തിൽ രക്തചന്ദനം കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു എത്തുന്നത്. പുഷ്പയിൽ അല്ലു അർജുൻ രക്തചന്ദന കടത്തുകാരനായി ആടി തിമിർത്തിരിക്കുകയാണെന്ന് ട്രയിലറിൽ നിന്ന് വ്യക്തം. ഈ ചിത്രത്തിനായി 70 കോടി രൂപ അല്ലു പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, 250 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്കെന്നാണ് കണക്കുകൾ.
രണ്ടു ഭാഗങ്ങളായി എത്തുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിർമ്മിക്കുന്നത്. ക്യാമറ – മിറോസ്ലോ കുബ ബറോസ്‌ക്ക്. സംഗീതം സംവിധാനം സൗണ്ട് ട്രാക്ക് – ദേവി ശ്രീ പ്രസാദ്. ശബ്ദസംയോജനം – റസൂല്‍ പൂക്കുട്ടി, ചിത്രസംയോജനം – കാര്‍ത്തിക് ശ്രീനിവാസ്. പി.ആര്‍.ഒ – ആതിര ദില്‍ജിത്ത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…