Categories: Malayalam

പൊളി ശരത് കുമ്പളങ്ങിയിൽ തന്നെയുണ്ട് ! കിടിലൻ നിരീക്ഷണണവുമായി ആരാധകന്റെ കുറിപ്പ്

ശ്യാം പുഷ്‌കരന്റെ രചനയിൽ മധു സി നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. സൗബിൻ, ഷൈൻ നിഗം, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി തുടങ്ങിയവർ വളരെ മികവുറ്റ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. ചിത്രത്തിലെ പല ഡയലോഗുകളും സോഷ്യൽമീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു. അത്തരത്തിൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഒരു ഡയലോഗ് ആയിരുന്നു പൊളി ശരത്തെ ട്രാക്ക് മാറ്റ് എന്നത്. ബോബിയുടെയും പ്രശാന്തിന്റെയും കഥാപാത്രങ്ങൾ ബാറിൽ ഇരിക്കുമ്പോൾ ആണ് പൊളി ശരത്തിന്റെ എൻട്രി എങ്കിലും പൊളി ശരത്തിനെ കാണിക്കുന്നില്ല.

ഷൈൻ നിഗത്തിന്റെ കൈ കൊണ്ടുള്ള ഒരു പ്രത്യേക ആക്ഷനുമായി പൊളി ശരത്തിനോട്‌ ട്രാക്ക് മാറ്റാൻ കാണിക്കുന്ന സീനാണ് സിനിമയിൽ ഉള്ളത്. പൊളി ശരത്തിനെ ആരും കണ്ടിട്ടില്ലെങ്കിലും ട്രോളന്മാർക്കും ആരാധകർക്കും ഏറെ ഇഷ്ടമാണ് പൊളി ശരത്തിനെ. ഇത് വരെ കണ്ടിട്ടില്ലാത്ത പൊളി ശരത് ആരാണ് എന്നുള്ളത് പറഞ്ഞു കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ ഒരു രംഗവുമായി ബന്ധപ്പെടുത്തിയാണ് പൊളി ശരത്തിനെ കണ്ട് പിടിച്ചിരിക്കുന്നത് എന്നാണ് പോസ്റ്റ്. ആക്ഷൻ ഹീറോ ബിജുവിൽ ഒരു രംഗത്തിൽ എത്തുന്ന ശരത് എന്ന് പേരുള്ള കുമ്പളങ്ങി സ്വദേശിയായ ഒരാളുണ്ട് എന്ന് സിനിമ പാരഡിസോ എന്ന ഗ്രൂപ്പിൽ രജിത് ദിവാകർ എന്നൊരാൾ പോസ്റ്റ്‌ ഇടുകയുണ്ടായി. പൊളി ശരത്ത് കുമ്പളങ്ങിയിൽ തന്നെ ഉണ്ട് എന്നാണ് പോസ്റ്റിലൂടെ അറിയുവാൻ സാധിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago