Categories: Malayalam

ചാർളി ചാപ്ലിനെ ആദരപൂർവ്വം ഓർത്തുകൊണ്ട് സുരാജിനെ അഭിനന്ദിക്കുന്നു ! ആൻഡ്രോയ്ഡ് കുഞ്ഞപ്പനെയും അണിയറ പ്രവർത്തകരേയും അഭിനന്ധിച്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ആർ സുകുമാരൻ

സൗബിൻ ഷാഹിർ ,സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകന്മാരായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.
ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.ചിത്രം രണ്ട് ആഴ്ച്ച മുൻപ് കേരളത്തിലെ തിയറ്ററുകളിൽ റിലീസിനെത്തി. നുറുങ്ങ് നുറുങ്ങ് തമാശകളുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി മുന്നേറുകയാണ്.ചിത്രത്തിന് അഭിനന്ദനവുമായി ഇപ്പോൾ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ സംവിധായകൻ ആർ സുകുമാരൻ രംഗത്ത് എത്തിയിരിക്കുകയാണ്.
യുഗപുരുഷൻ,രാജശില്പി,പാദമുദ്ര എന്നീ ചിത്രങ്ങൾ ആണ് അദ്ദേഹം സംവിധാനം ചെയ്തത്.അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പാദമുദ്ര നിരൂപക പ്രശംസ നേടുന്നതിനോടൊപ്പം കോമേർഷ്യൽ വിജയം കൂടി ആയിരുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

ഒരു സിനിമയിൽ കഥയുമായി വിലയം പ്രാപിക്കുന്ന കഥാപാത്രങ്ങളെയാണ് നാം കാണുന്നത്. എന്നാൽ സിനിമക്കും കഥാപാത്രങ്ങൾക്കുമപ്പുറത്തേക്ക് പോയി ജീവിതം കാണിച്ചു തരുന്ന ഒരു അത്ഭുത കാഴ്ച കാണാൻ നിങ്ങൾക്ക് സന്ദർഭം ഇതാ വന്നിരിക്കുന്നു. ആ അവസരം പാഴാക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു

അപേക്ഷിക്കാൻ കാരണമുണ്ട്.ലോക സിനിമ കണ്ടുകൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഒരു മലയാളം പടം കൊട്ടിഘോഷിക്കുന്ന ചെലവിലെടുക്കാത്ത ഒരു കൊച്ചു ബഡ്ജറ്റ് പടം അതും താരപകിട്ടില്ലാതെ എടുത്തിരികുനത്ത് കാണാൻ നിങ്ങൾ തയ്യാറാകുമോ എന്ന് ചോദിക്കുമ്പോൾ ഒരു ചിരി നിങ്ങളിൽ ഉണ്ടാകും.അത് പുച്ഛത്തിന്റേതാണെന്ന് കരുതുന്നതിൽ തെറ്റുണ്ടോ.കാലത്തിന്റെ പോക്കിൽ നമ്മളും പെട്ടിരിക്കാം. എന്നാൽ നിങ്ങളെയും എന്നെയുമെല്ലാം മാറ്റി മറിച്ചുകൊണ്ട് ഒരു ചിരി നമ്മുടെ മുന്നിലേക്ക് വരുന്നു.ആ ചിരിയുടെ അർത്ഥതലങ്ങൾ നമ്മെ വേട്ടയാടും.അതിൽപെടുന്ന നാം ആദ്യം പ്രതിഷേധിക്കും പിന്നെ തളർച്ചയിൽ നിന്നും സുരക്ഷിതമായ ഒരു തത്വ സംഹിതയിലേക്ക്, സ്‌നേഹ സമ്പന്നമായ ജീവിതത്തിലേക്ക് കടക്കാൻ വഴിയൊരുക്കും.

ആ ചിരി ഇവിടെ നിന്നു വന്നു എന്ന് നോക്കാൻ ഒരു മനുഷ്യന്റെ തൊണ്ടയിൽ കൂടി ഹൃദയത്തിന്റെയും മനസ്സിന്റെയും തള്ളലിൽ നിന്നും പുറത്ത് വന്ന ശബ്ദമാണ്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ, മനുഷ്യന്റെ ചിരിയല്ലാതെ ആരിങ്ങനെ ചിരിക്കും. ഇന്ത്യയിലെ ഏതു നാടാണ് എങ്ങനെ ശബ്ദിക്കാൻ പറ്റും.ചാർളി ചാപ്ലിനെ ആദരപൂർവ്വം ഓർത്തുകൊണ്ട് സുരാജിനെ അഭിനന്ദിക്കുന്നു. ജീവിതത്തിന്റെ എല്ലാ വേദനകളും സന്തോഷങ്ങളും ആ ചിരിയിൽ കാണുന്നു, അനുഭവിക്കുന്നു. അതാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25’ എന്ന സിനിമയുടെ വിജയം

പ്രായമായ ഒരാളെ ശുശ്രുഷിക്കാൻ, സംരക്ഷിച്ചു നിർത്താൻ ആരെങ്കിലും വേണ്ടേ? മക്കളും ബന്ധുക്കളുമെല്ലാം അവരവരുടെ വഴികൾ തേടി പോകുമ്പോൾ വൃദ്ധൻ ഒറ്റപ്പെടുന്നു. അങ്ങിനെ ഒറ്റപ്പെടുന്ന ഒരു വൃദ്ധനെ മകൻ ഒരു റോബോട്ടിനെ കൊണ്ടുവന്ന് സംരക്ഷണ ചുമതല ഏൽപ്പിക്കുന്നതാണ് കഥയുടെ തുടക്കം.വൃദ്ധനായ സുരാജും(കുഞ്ഞപ്പൻ) റോബോട്ടുമായുള്ള ബന്ധത്തെയാണ് നാം പിന്നീട് കാണുന്നത്.എല്ലാ ബന്ധങ്ങളും ആർട്ടിഫിഷ്യൽ എന്ന് ഈ സിനിമ വിളംബരം ചെയുന്നോ എന്ന് ചോദിച്ചാൽ പ്രേക്ഷകരായ നിങ്ങൾ മറുപടി പറയണം. ആ മറുപടിയാണ് ഇന്നത്തെ ലോകത്തിന് ആവശ്യം.അതുകൊണ്ട് ഈ സിനിമ വൃദ്ധർ മുതൽ കുഞ്ഞുങ്ങൾ വരെ കണ്ടിരിക്കണം.ഈ സിനിമ പണം സമ്പാദിക്കുന്നതിനു വേണ്ടി മാത്രം എടുത്തതല്ല എന്ന് കരുതുന്നു. ചിത്രം കാണുമ്പോൾ നിങ്ങൾക്കും അത് ബോധ്യപ്പെടും.

സുരാജ് എന്ന നടൻ കഥാപാത്രമാകുമ്പോൾ ഉണ്ടാകുന്ന ചലനങ്ങളും ശബ്ദങ്ങളും റോബോട്ടുമായി ഒത്തുകൂടുമ്പോൾ എങ്ങനെ മാറുന്നു എന്ന് ഉള്ളുരുകിയല്ലാതെ നിങ്ങൾക്ക് കണ്ടിരിക്കാൻ പറ്റില്ല.

ഈ ചിത്രത്തിന്റെ കഥയും, കഥാപാത്രങ്ങളെ ചെയ്തവരേയും, സാങ്കേതിക വിദഗ്ദ്ധരെയും പ്രത്യേകം പരാമർശിക്കുന്നില്ല. ഈ ചിത്രത്തിന്റെ ഭാഗം തന്നെയാണ് അവരെല്ലാം.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago