Radhe shyam official trailer is out now
പ്രഭാസും പൂജ ഹെഗ്‌ഡെയും അഭിനയിച്ച് രാധാകൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു ഇന്ത്യൻ റൊമാന്റിക് ഡ്രാമ ചിത്രമായ രാധേ ശ്യാമിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. യുവി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ തന്നെ രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും ഓൺലൈനിൽ തരംഗമായിരുന്നു.
1970-കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി, ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ പ്രഭാകരനും മനോജ് പരമഹംസ ഛായാഗ്രഹണവും കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഭുഷൻ കുമാര്‍ നിർമിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ നിക്ക് പവൽ ആണ്. ശബ്‌ദ രൂപകല്‍പന റസൂല്‍ പൂക്കുട്ടിയും നൃത്തം വൈഭവിയും കോസ്റ്റ്യൂം ഡിസൈനര്‍ തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി എന്നിവരുമാണ്.
പ്രധാന കഥാപാത്രങ്ങളായി സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവർ എത്തുന്നു. പ്രഭാസ് ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രമായാണ് എത്തുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് ‘പൂജ ഹെഗ്ഡെ’ എത്തുന്നത്. രാധാ കൃഷ്ണ കുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തുക.
ചിത്രം 2021 ജൂലൈ 30-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ കോവിഡ്-19 പകർച്ചവ്യാധി കാരണം അത് മാറ്റിവച്ചു. പിന്നീട് ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് 2022 ജനുവരി 14-ന് റിലീസ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…