Categories: Celebrities

‘ഇപ്പോഴും ഞാൻ എല്ലാവർക്കും റസിയയാണ്’ ! രാധിക മനസ്സ് തുറക്കുന്നു !!

ഒരു കാലത്ത് ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രം മലയാളികൾക്ക് ഒരു ആവേശമായിരുന്നു, ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു അതിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് ഇപ്പോഴും മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കുന്നു, പുതുമയുള്ള കഥയും അനുയോജ്യമായ കാസ്റ്റിങ്ങും ചിത്രത്തിന് വലിയ വിജയം നേടിക്കൊടുത്തു അതിലെ നരേൻ ചെയ്ത കഥാപാത്രം കുഞ്ചാക്കോബോബൻ ആയിരുന്നു ചെയ്യേണ്ടിരുന്നത് പക്ഷെ എന്തോ കാരണത്താൽ അത് സാധിച്ചില്ല.. അതിലെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നായികമാരായ കാവ്യയും രാധികയും ഇപ്പോഴും എല്ലാവരുടെ ഓർമകളിൽ  നിറഞ്ഞ് നിൽക്കുന്നു..

അതിൽ റസിയ എന്ന കഥാപാത്രം ചെയ്ത രാധിക ഇന്ന് മലയാള സിനിമയിൽ അത്ര സജീവമല്ല എങ്കിലും ഇന്നും ആ കഥാപാത്രത്തെ ആരാധകർ തിരിച്ചറിയുന്നുണ്ട് എന്നാണ് രാധിക പറയുന്നത്. രാധികയുടെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറിയ കഥാപാത്രമായിരുന്നു റസിയ. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം റസിയയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ.. ആ സിനിമയെയും ആ കഥാപത്രത്തേയും ഇന്നും മലയാളികൾ ഓർത്തിരിക്കുന്നതിനു നന്ദി പറയുകയാണ് രാധിക. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ ദുബായിലാണ് താമസം..

കോവിഡ് കാരണം തന്റെ ഇത്തവണത്തെ ഓണം നഷ്ടമായിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഓണം എന്ന് ഓർക്കുമ്പോൾത്തന്നെ ഓണ കോടിയാണ് ആദ്യം മനസ്സിൽ ഓടിയെത്തുന്നത്. ഇത്തവണ വീട് മിസ്സ് ചെയ്യുന്നുണ്ട് അപ്പ, അമ്മ എല്ലാവരെയും ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. പക്ഷേ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് ഇവിടെ ചെറിയ രീതിയിലുള്ള സദ്യയുണ്ടാക്കി കഴിച്ച് അത്യാവശ്യം ടിവി പരിപാടികളൊക്കെ കണ്ട് എവിടെയെങ്കിലും പുറത്തൊക്കെ പോയി അങ്ങനെ ഓണം ആഘോഷിച്ച് തീര്‍ക്കാനാണ് പ്ലാന്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago