Categories: News

യു.പി സ്വതന്ത്രമായി കണക്കാക്കിയാല്‍ ലോകത്തെ ഏഴാമത്തെ വലിയ രാജ്യം; കേരളവുമായി താരതമ്യം വേണ്ടെന്ന് രാഹുല്‍ ഈശ്വര്‍

കേരളത്തേയും ഉത്തര്‍പ്രദേശിനേയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് രാഹുല്‍ ഈശ്വര്‍. രണ്ട് സംസ്ഥാനങ്ങളേയും താരതമ്യം ചെയ്ത് കേരളമാണ് മുന്നില്‍ എന്നുള്ള വാദം തെറ്റാണ്. കേരളത്തില്‍ മൂന്നരക്കോടിയാണ് ജനസംഖ്യ. ഉത്തര്‍പ്രദേശില്‍ 20 കോടിയോളം വരും. ജനസംഖ്യ ഇങ്ങനെയാണെന്നിരിക്കെ രണ്ട് സംസ്ഥാനങ്ങളേയും താരതമ്യം ചെയ്യുന്നത് ശരിയാണോ എന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

ഉത്തര്‍പ്രദേശ് ഒരു സ്വതന്ത്ര്യ രാജ്യമായി കണക്കാക്കിയാല്‍ ലോകത്തിലെ ഏഴാമത്തെയോ എട്ടാമത്തെയോ ഏറ്റവും വലിയ രാജ്യമായിരിക്കും. ചരിത്രപരമായ കാരണങ്ങളാല്‍ യുപിയുടെ ഉള്‍ഗ്രാമങ്ങളിലെല്ലാം പ്രശ്നമുണ്ട്. ഏറ്റവും മികച്ച രീതിയിലാണ് യോഗി ആദിത്യനാഥ് പ്രവര്‍ത്തിക്കുന്നതെന്നും ഒരുപാട് സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവന്നുവെന്നും യൂസഫലിയടക്കം പറഞ്ഞതാണ്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷങ്ങളുമൊക്കെയായി യുപി താരതമ്യം ചെയ്യാന്‍ പറ്റുമോ. ഒരു സാഹചര്യം വരുമ്പോള്‍ യുപിയെ കുറ്റം പറയുന്നതില്‍ എന്താണര്‍ത്ഥമെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

കേരളത്തിനെതിരെ യോഗി ആദിത്യനാഥ് വിമര്‍ശനം തുടര്‍ന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. കേരളത്തിലും പശ്ചിമ ബംഗാളിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുകയാണെന്നും രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും യോഗി ചോദിച്ചിരുന്നു. നേരത്തേയും കേരളത്തിനെതിരെ യോഗി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago