എസ്.എസ് രാജമൗലി രാമായണ്‍ സിനിമ ആക്കണം എന്ന ആവശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. ലോക്ഡൗണ്‍ കാലത്ത് പുനസംപ്രേഷണം ആരംഭിച്ച ‘രാമായണ്‍’ ലോക റെക്കോർഡ് സൃഷ്ടിച്ച് ഏപ്രില്‍ 16ലെ എപ്പിസോഡ് 7.7 കോടി വ്യൂവര്‍ഷിപ് നേടിയിരുന്നു. ബാഹുബലി പോലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി രാമായണം ഒരുക്കണമെന്നും ശ്രീരാം ആയി ജൂനിയര്‍ എന്‍ടിആര്‍ മതിയെന്ന നിര്‍ദേശങ്ങളും ആരാധകര്‍ നല്‍കുന്നുണ്ട്. രാജമൗലി മെയ്ക്ക് രാമയണ്‍ ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നത്. ‘ആര്‍ആര്‍ആര്‍’ ആണ് രാജമൗലി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം. കൊറോണ വൈറസ് പ്രതിസന്ധികളെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്.
മാര്‍ച്ച് 28നാണ് ആരാധകരുടെ ആവശ്യപ്രകാരം ദൂരദര്‍ശനില്‍ രാമാനന്ദ് സാഗര്‍ ഒരുക്കിയ രാമായണ്‍ സീരിയല്‍ പുനസംപ്രേഷണം ആരംഭിക്കുകയും വൻവിജയം ആവുകയും ചെയ്തത്. ബാഹുബലി നിങ്ങൾക്ക് സന്തോഷം തന്നു എന്നാൽ രാമായൺ നിങ്ങൾക്ക് ആത്മസംതൃപ്തി നൽകുമെന്നും, രാജമൗലി സംവിധാനം ചെയ്താൽ അത് ലോകത്തിലെ മറ്റെല്ലാ റെക്കോർഡുകളും തകർക്കുമെന്നും, തുടങ്ങി നിരവധി ട്വീറ്റുകൾ ആണ് ഉള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…