Categories: Uncategorized

25 വയസുള്ള മകനുണ്ട്; ഫിറ്റ്‌നസ്സ് രഹസ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രാജേഷ് ഹെബ്ബാര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് രാജേഷ് ഹെബ്ബാര്‍. 16 വര്‍ഷങ്ങളായി താരം മിനിസ്‌ക്രീന്‍ മേഖലയില്‍ സജീവമായ താരം 41 സിനിമകളും ഇതിനോടകം 45 സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു. അഞ്ച് ഭാഷകളിലായി പലതരം സിനിമകളിലും സീരിയലുകളിലും വേഷമിട്ട താരം മികച്ച ടെലിവിഷന്‍ നടനുള്ള അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച രാജേഷ് അഭിനയരംഗത്ത് വരുന്നതിനു മുന്‍പ് തന്നെ ഒരു ബിസിനസുകാരന്‍ ആയിരുന്നു. തന്റെ ഫാമിലി ബിസിനസ് നോക്കി നടത്തിയ അദ്ദേഹം അഭിനയമോഹം പിടിക്കുകയും ശേഷം മിനിസ്‌ക്രീന്‍ പരമ്പരകളില്‍ സജീവമാവുകയും ചെയ്യുകയായിരുന്നു.

ഇപ്പോഴിതാ 25 വയസ്സുള്ള ഒരു മകന്റെ അച്ഛനാണ് രാജേഷ് എന്നറിയുമ്പോള്‍ ആരാധകരില്‍ അമ്പരപ്പ് ഉണ്ടാക്കുകയാണ്. തന്‌റെ ഫിറ്റ്‌നെസ്സ് രഹസ്യമാണ് രാജേഷ് ഇപ്പോള്‍ തുറന്നു പറയുന്നത്. ശരീര സൗന്ദര്യത്തിന് വളരെ അധികം ശ്രദ്ധ കൊടുക്കുന്ന രാജേഷ് സ്ഥിരമായി വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. ഡയറ്റും വര്‍ക്കൌട്ടും എപ്പോഴും ഫോളോ ചെയ്യുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം.

ശരീര സംരക്ഷണത്തിന് പ്രായം ഒരു തടസ്സമല്ല എന്നാണ് അദ്ദേഹം തുറന്നു പറയുന്നത്. ചെറുപ്പം മുതല്‍ തന്നെ ശരീര സൗന്ദര്യത്തില്‍ ശ്രദ്ധിച്ചിരുന്നു , നവംബറില്‍ തനിക്ക് 53 വയസ്സ് ആകും, മകന് 25 വയസ്സാണ്, പെണ്മക്കള്‍ രണ്ടു പേരും ഇരട്ടകളാണ്. അവര്‍ക്ക് 23 വയസ്സ് ഉണ്ടെന്നും താരം പറയുന്നു.ലോക്ക് ഡൗണ്‍ സമയത്ത് വീട്ടിലെ സാഹചര്യങ്ങള്‍ വെച്ച് ഒരു സ്‌പെഷ്യല്‍ വര്‍ക്കൗട്ട് പ്ലാന്‍ ചെയ്യുകയാണിപ്പോള്‍ എന്നും താരം കൂട്ടിചേര്‍ത്തു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago