Categories: MalayalamNews

“ബിഗ് ബോസ്സിൽ പങ്കെടുത്തതിൽ ഞാൻ ഖേദിക്കുന്നു” തുറന്ന് പറഞ്ഞ് രജിനി ചാണ്ടി

ബിഗ് ബോസ് സീസൺ 2ൽ ആദ്യമായി പ്രവേശിച്ചതും ആദ്യം പുറത്ത് പോയതും അറുപത്തെട്ടാം വയസ്സിലും ചുറുചുറുക്കോടെ നടക്കുന്ന നടി രജിനി ചാണ്ടിയാണ്. പരീക്കുട്ടിയുമായുള്ള വാഗ്വാദങ്ങളും വീക്കിലി ടാസ്‌ക് പൂർത്തീകരിക്കാത്തതിനാൽ ജയിലിൽ അടക്കപ്പെട്ടതുമെല്ലാം രജിനി ചാണ്ടിയെ സംബന്ധിച്ചിടത്തോളം വേറിട്ട അനുഭവമായി. ഇപ്പോഴിതാ ആ പ്രോഗ്രാമിൽ പങ്കെടുത്തതിൽ താൻ ഖേദിക്കുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

“ആ ഷോയിൽ പങ്കെടുത്തതിൽ ഞാൻ ഖേദിക്കുന്നു. ഈ പരിപാടിക്ക് അനുയോജ്യമായ ഒരു മത്‌സരാർത്ഥി അല്ലായിരുന്നു ഞാൻ. കുറച്ചു രസകരമായ നിമിഷങ്ങളും ഓർമകളും നേടിയെടുക്കുവാൻ വേണ്ടിയാണ് ഞാൻ ഇതിൽ പങ്കെടുത്തത്. അതായിരുന്നു എന്റെ ആദ്യ മിസ്റ്റേക്ക്.”

കണ്ണീരോടെയാണ് പ്രോഗ്രാമിൽ നിന്നും ഇറങ്ങി പോന്നതിന് ശേഷം ലഭിച്ച മോശം കമന്റുകളെ കുറിച്ച് താരം പ്രതികരിച്ചത്. തന്റെ പ്രായത്തിനെ പോലും ബഹുമാനിക്കാതെ ഫാൻസ്‌ ഇപ്രകാരം മോശമായി സംസാരിക്കുന്നത് എന്തിനാണെന്ന് രജിനി ചാണ്ടി ചോദിക്കുന്നു.

ഞാൻ തുറന്ന മനസ്സുള്ള ഒരു വ്യക്തിയാണ്. എനിക്ക് ഫീൽ ചെയ്യുന്നത് ഞാൻ തുറന്ന് പറയും. ഹൗസിനുള്ളിലും ഞാൻ അങ്ങനെ ആയിരുന്നു. പക്ഷേ അതെനിക്ക് ഇത്രയും ഹേറ്റേഴ്‌സിനെ നേടി തരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ രജിതിനെ കുറിച്ച് ഞാൻ പറഞ്ഞത് പലർക്കും വേദനിച്ചു എന്നറിഞ്ഞു. അതിന് ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago